Breaking News

Trending right now:
Description
 
Jul 25, 2013

ക്ലീന്‍ ഇന്ത്യ കാമ്പയിനില്‍ ആദ്യം താജ്‌മഹല്‍

image ആഗ്ര: ക്ലീന്‍ ഇന്ത്യ പദ്ധതിയ്‌ക്ക്‌ ആഗ്രയില്‍ കേന്ദ്ര ടൂറിസം മന്ത്രി കെ. ചിരഞ്‌ജീവി തുടക്കമിട്ടു. സ്‌മാരകങ്ങളും ടൂറിസം കേന്ദ്രങ്ങളും അവയുടെ പരിസരങ്ങളും വൃത്തിയും വെടിപ്പുമുള്ളതാക്കി സംരക്ഷിച്ച്‌ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 36 കേന്ദ്രങ്ങളുടെയെങ്കിലും പരിസരം വൃത്തിയാക്കി ആകര്‍ഷകവും വെടിപ്പുമുള്ളതാക്കുന്നതിനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്‌.

ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ പൈലറ്റ്‌ പ്രോജക്ട്‌ നേരത്തെ കുത്തബ്‌ മിനാറില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 19-ന്‌ ഐടിഡിസിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. താജ്‌മഹലിനെക്കൂടാതെ മുംബൈയിലെ എല്ലോറ- എലിഫന്റാ ഗുഹകള്‍, റെഡ്‌ഫോര്‍ട്ട്‌, ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കൊട്ടാരം, തമിഴ്‌നാട്ടിലെ മഹാബലിപുരം എന്നിവയും ആകര്‍ഷമാക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.