Breaking News

Trending right now:
Description
 
Jul 25, 2013

വാഗമണ്‍ റോഡ്‌ വളവുകള്‍ നിവര്‍ത്തി

image


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-പീരുമേട്‌ സംസ്ഥാനപാത മുഴുവന്‍ സമയ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഈ പാതയിലെ അപകടകരമായ വളവുകളിലെ പാറ പൊട്ടിച്ച്‌ നീക്കുന്നതിനായി ജനുവരി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണു ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. 

ജനുവരിയില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 165 ദിവസംകൊണ്ടു പൂര്‍ത്തീകരിച്ചു. കൂടാതെ ക്രാഷ്‌ ബാരിയര്‍ ഘടിപ്പിക്കല്‍, ഓട കോണ്‍ക്രീറ്റിംഗ്‌, ഫുട്‌പാത്ത്‌ നിര്‍മാണം എന്നിവയും ദ്രുതഗതിയില്‍ നടത്തുന്നു. ഒറ്റയീട്ടി മുതല്‍ വാഗമണ്‍ വരെയുള്ള 13 അപകടകരമായ വളവുകളാണ്‌ നിവര്‍ത്തിയത്‌. ആറുമുതല്‍ ഏഴു മീറ്റര്‍വരെ വീതിയുണ്ടായിരുന്ന വളവുകള്‍ പാറപൊട്ടിച്ചു 11-15 മീറ്റര്‍ വരെയായി നിവര്‍ത്തി. 


ഏറ്റവും അപകടകരമായ കാരികാട്‌ ടോപ്പ്‌ വളവില്‍ ഇപ്പോള്‍ 22 മീറ്റര്‍ വീതിയുണ്ട്‌. വളവുകളില്‍ താഴെ മുതല്‍ മുകള്‍ വരെ കരിങ്കല്ലുകൊണ്ടു കെട്ടി കയറിയാണു കോണ്‍ക്രീറ്റിംഗ്‌ നടത്തിയിരിക്കുന്നത്‌. 



കുരിശുമല, മുരുകന്‍മല, തങ്ങള്‍പാറ എന്നിവിടങ്ങളിലേക്കു പോകുന്ന തീര്‍ഥാടകര്‍ക്കും വാഗമണ്ണിലേക്ക്‌എത്തുന്ന വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും വളവുനിവര്‍ക്കല്‍ ഏറെ ആശ്വാസകരമാകും.