Breaking News

Trending right now:
Description
 
Jul 25, 2013

സാംസങ്‌ അവതരിപ്പിക്കുന്നു നിലത്ത്‌ വയ്‌ക്കാവുന്ന ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ്‌ എയര്‍ കണ്ടീഷണര്‍

image
എയര്‍ കണ്ടീഷണറുകളുടെ രൂപകല്‍പനയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തന്നെ തിരുത്തിയെഴുതുന്ന പുതിയ മോഡല്‍ എസികളുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌. സാംസങ്‌ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ ക്യൂ 9000 സീരീസ്‌ എസികള്‍ നിലത്തുവയ്‌ക്കാവുന്ന ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ്‌ മോഡലുകളാണ്‌.

സ്‌മാര്‍ട്ട്‌ കൂളിംഗ്‌, സ്‌മാര്‍ട്ട്‌ സേവിംഗ്‌, സ്‌മാര്‍ട്ട്‌ പ്രൊട്ടക്ഷന്‍ എന്നിവ സമന്വയിക്കുന്ന ട്രിപ്പി ള്‍ പ്രൊട്ടക്ഷന്‍ ഓഫറാണ്‌ ക്യൂ 9000 നല്‍കുന്നത്‌. ജെറ്റ്‌ എന്‍ജിന്‍ ഡിസൈന്‍ മാതൃക പി ന്തുടരുന്ന ഈ മോഡല്‍ 10 മീറ്റര്‍ അകലെ വരെ ശക്തമായ വായുപ്രവാഹം എത്തിക്കുക യും മുറിയെ പെട്ടെന്ന്‌ തണുപ്പിക്കുകയും ചെയ്യുന്നു. ചുറ്റുപാടുകളിലെ താപനിലയ്‌ക്കനുസരിച്ച്‌ കംപ്രസര്‍ സ്‌പീഡ്‌ സ്വയം ക്രമീകരിക്കാന്‍ ഈ മോഡലിന്‌ സാധിക്കുന്നു. സാധാരണ എസികളെക്കാള്‍ 50 ശതമാനം ഊര്‍ജലാഭമാണ്‌ ഇതിലൂടെ ഉറപ്പാകുന്നത്‌.

മുറിയിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച്‌ സ്വയം പ്രവര്‍ത്തനം ക്രമീകരിക്കുന്ന സ്‌മാര്‍ട്ട്‌ സെന്‍സറുകളാണ്‌ ഈ ഏസിയില്‍. വായുവിനെ ശുദ്ധീകരിക്കുന്ന വൈറസ്‌ ഡോക്‌ടര്‍, സീറോ ഫില്‍ട്ടര്‍, ഫുള്‍ എച്ച്‌ഡി ഫില്‍ട്ടര്‍ സംവിധാനങ്ങളുമുണ്ട്‌ ഈ മോഡലില്‍.
2.3 ടണ്‍ കപ്പാസിറ്റിയിലെത്തുന്ന ക്യൂ 9000 മോഡലിന്‌ വില 1,62,000 രൂപ. ഹീറ്റിംഗ്‌ കൂടിയു ള്ള മോഡലിന്‌ വില 1,74,000 രൂപ.