Breaking News

Trending right now:
Description
 
Jul 25, 2013

സോഷ്യല്‍ മീഡിയകളില്‍ കൊച്ചി മെട്രോ റയില്‍ സജീവസാന്നിധ്യം

image കൊച്ചി മെട്രോ റയില്‍ നിര്‍മാണത്തിന്റെ പുരോഗതി സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ ലോകമെങ്ങുമുള്ള മലയാളികളില്‍ എത്തുന്നു.

കെ.എം.ആര്‍.എല്‍ തുടങ്ങിയ ഫേസ്‌ബുക്ക്‌ പേജിന്‌ ഇതിനകം അരലക്ഷത്തിലേറെ ആരാധകര്‍ ആയിക്കഴിഞ്ഞു  www.facebook.com/KochiMetroRail എന്നതാണ്‌ കൊച്ചി മെട്രോ റയിലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌പേജിന്റെ വിലാസം. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ദിവസേന പേജില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. ഫേസ്‌ബുക്കിന്‌ പുറമെ, ട്വിറ്റര്‍, യൂട്യൂബ്‌, ഫ്‌ളിക്കര്‍ തുടങ്ങിയ സോഷ്യല്‍ നെററ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലും കെ.എം.ആര്‍.എല്‍ അക്കൗണ്ടുകള്‍ സജീവമാണ്‌.

മെട്രോ റയില്‍ നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ ട്വിറ്ററിലൂടെ നഗരവാസികളെ അറിയിക്കുന്നു. www.twitter.com/KochiMetroRail എന്നതാണ്‌ ട്വിറ്റര്‍ വിലാസം. മെട്രോ റയിലിനെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവയ്‌ക്കുന്ന വീഡിയോ ചിത്രങ്ങല്‍, നഗരത്തിലെ മെട്രോ റയില്‍ ഓടുന്നതിന്റെ ദൃശ്യവത്‌കരണം നടത്തുന്ന ആനിമേഷന്‍ ചിത്രം തുടങ്ങിയവ ഉള്‍പ്പെടുത്തിയ യൂട്യൂബ്‌ ചാനലും സജീവമായിക്കഴിഞ്ഞു. വിലാസം: www.youtube.com/KochiMetroRail

മെട്രോ റയിലിന്റെ ഫ്‌ളിക്കര്‍ പേജില്‍ ദിവസേന പത്തിലധികം ചിത്രങ്ങല്‍ അപ്‌ലോഡ്‌ ചെയ്യുന്നുണ്ട്‌. www.flickr.com/photos/KochiMetroRail എന്നതാണ്‌ ഫ്‌ളിക്കര്‍ പേജിന്റെ വിലാസം. കെ.എം.ആര്‍.എലിന്റെ ഔദ്യോഗിക ബ്ലോഗ്‌ www.blog.kochimetro.org ആണ്‌. എമര്‍ജിംഗ്‌ കേരള, ടെക്‌നോ പാര്‍ക്ക്‌, കേരള ട്രാവല്‍ മാര്‍ട്ട്‌ എന്നിവയുടെ സോഷ്യല്‍ മീഡിയ പങ്കാളികളായ ബിവേള്‍ഡ്‌ കോര്‍പ്പറേറ്റ്‌ സൊല്യൂഷന്‍സാണ്‌ www.bworld.in കൊച്ചി മെട്രോ റയിലിന്റെയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നത്‌..