Breaking News

Trending right now:
Description
 
Jul 25, 2013

ശ്രദ്ധിക്കുക, ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ വച്ചാല്‍ പോലും ശിക്ഷ കിട്ടും

അലീന ജോബി globalmalayalam@gmail.com
image ഖത്തറില്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ വച്ചുകൊണ്ട്‌ വാഹനമോടിക്കുന്നതുപോലും കുറ്റകരമാണെന്ന്‌ ട്രാഫിക്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫോണ്‍ ഉപയോഗിച്ചോ എന്നതല്ല, ഫോണ്‍ കൈയിലുണ്ടോ എന്നതാണ്‌ നിയമലംഘനമായി കരുതുന്നത്‌. ട്രാഫിക്‌ സിഗ്നലിലും മറ്റും നിര്‍ത്തിയിട്ടിരിക്കുമ്പോഴും റൗണ്ട്‌ എബൗട്ടിലും സിഗ്നല്‍ ഇല്ലാത്തിടങ്ങളിലും ക്രോസിംഗിനായി കാത്തുനില്‍ക്കുമ്പോഴും മൊബൈല്‍ ഫോണ്‍ കൈയില്‍ വയ്‌ക്കുന്നതിന്‌ അനുവാദമില്ല. വാഹനം പൂര്‍ണമായും നിര്‍ത്തിയിട്ടിരിക്കുമ്പോഴും പാര്‍ക്കിംഗ്‌ ഏരിയയിലും വാഹനത്തിലിരുന്ന്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.

സംസാരിക്കുന്നതിനല്ലാതെ ടെക്‌സ്‌റ്റിംഗിനും ജിപിഎസ്‌ ഉപയോഗിക്കുന്നതിനും മറ്റും വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാനാവില്ല. ഇതിന്‌ എതിരായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ ഇരുപത്തിനാല്‌ മണിക്കൂറും ട്രാഫിക്‌ പട്രോള്‍ ജാഗരൂകരായിരിക്കും.


അമിതവേഗവും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതുമാണ്‌ ഖത്തറില്‍ ഏറ്റവുമധികം അപകടത്തിനു കാരണമാകുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മൊബൈല്‍ കൈയില്‍ വയ്‌ക്കുന്നതുപോലും നിയമലംഘനമാണെന്നു വ്യക്തമാക്കിയത്‌.

ഖത്തറില്‍ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്‌. പബ്ലിക്‌ ബസുകളും ടാക്‌സികളും കൂടുതലായി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ്‌ വാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാന്‍ ശ്രമിക്കുന്നത്‌. ജീവനക്കാര്‍ക്ക്‌ സംഘമായി സഞ്ചരിക്കുന്നതിന്‌ വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ തൊഴില്‍സ്ഥാപനങ്ങളോട്‌ ആവശ്യപ്പെടും. കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കണമെന്നും കുടുംബാംഗങ്ങള്‍ ഒരേ ദിശയിലേയ്‌ക്ക്‌ യാത്ര ചെയ്യുമ്പോള്‍ കഴിവതും ഒരു വാഹനംമാത്രം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. 


ഖത്തറില്‍ ഉടനീളം ഇന്റര്‍സെക്ഷനുകളില്‍ സ്‌മാര്‍ട്ട്‌ ട്രാഫിക്‌ സിഗ്നലുകള്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ട്‌. ഏതു ദിശയിലാണോ കൂടുതല്‍ വണ്ടികള്‍ കാത്തുനില്‍ക്കുന്നത്‌ എന്നത്‌ കണ്ടറിഞ്ഞ്‌ സിഗ്നല്‍ നല്‌കാന്‍ കഴിയുന്നവയാണ്‌ സ്‌മാര്‍ട്ട്‌ സിഗ്നലുകള്‍. 


ഇതേസമയം, കുറഞ്ഞ തസ്‌തികകളില്‍ ജോലി നോക്കുന്ന വിദേശികള്‍ക്ക്‌ നല്‌കേണ്ട എന്നു തീരുമാനിച്ചതോടെ ഡ്രൈവിംഗ്‌ സ്‌കൂളുകളില്‍ ചേരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ഡ്രൈവിംഗിന്‌ ചേരുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വരെ കുറവുണ്ട്‌.

ഇതുസംബന്ധിച്ച്‌ ഗ്ലോബല്‍ മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക. 

പന്ത്രണ്ട്‌ കൈമുദ്രകള്‍ക്ക്‌ ഖത്തറില്‍ നിരോധനം



ഖത്തറില്‍ താഴ്‌ന്ന ജോലിയുള്ള പ്രവാസികള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നിഷേധിക്കും



ഖത്തറില്‍ ഫാമിലി വിസയ്‌ക്കു കാലതാമസം, പ്രഫഷണലുകള്‍ ജോലിക്കു ചേരാന്‍ മടിക്കുന്നു