Breaking News

Trending right now:
Description
 
Jul 25, 2013

1.14 ലക്ഷം ടവേര വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

image 2005 നും 2013 നും ഇടയ്‌ക്കു നിര്‍മിച്ച 1.14 ലക്ഷം ടവേര വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ്‌ ഷെവര്‍ലെ തീരുമാനിച്ചു. മലിനീകരണ നിര്‍ഗമന നിബന്ധനകളും മറ്റ്‌ ചില പ്രത്യേകതകളും ഉറപ്പാക്കാനായിട്ടാണ്‌ ടവേര തിരിച്ചുവിളിക്കുന്നത്‌. ടവേര ബി എസ്‌ 3യുടെ കാര്യത്തില്‍ മലിനീകരണ നിയന്ത്രണ നിബന്ധനകളും ബി എസ്‌ 4 ന്റെ കാര്യത്തില്‍ ചില സാങ്കേതിക മാറ്റങ്ങളും വരുത്താനായിട്ടാണ്‌ തിരിച്ചുവിളിക്കുന്നതെന്നു കമ്പനി അറിയിച്ചു. സമീപകാലത്ത്‌ ഒരു വാഹന നിര്‍മാണ കമ്പനി നടത്തുന്ന ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍ നടപടിയാണിത്‌. കമ്പനി ചെലവില്‍ മാറ്റങ്ങള്‍ നടത്തിക്കൊടുക്കും. ടവേര ബി എസ്‌ 3 ന്റെ ഉത്‌പാദനം ജൂണ്‍ നാലിനും ബി എസ്‌ 4 ന്റെ ഉത്‌പാദനം ജൂലൈ രണ്ടിനും കമ്പനി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ അതു സുരക്ഷയുമായി ബന്ധപ്പെട്ടല്ലെന്ന്‌ കമ്പനി അറിയിച്ചു. ഗുണനിലവാര നിയന്ത്രണ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ മാസം ടവേരയുടേയും സെയിലിന്റേയും ഉത്‌പാദനം നിര്‍ത്തിവച്ചിരുന്നു. സെയിലിന്റെ ഉത്‌പാദനം അടുത്ത ആഴ്‌്‌ചയും ടവേര ബിഎസ്‌ 3 യുടേത്‌ അടുത്ത മാസം അവസാനവും പുനരാരംഭിക്കുമെന്നു കമ്പനി അറിയിച്ചു.