Breaking News

Trending right now:
Description
 
Jul 24, 2013

തോഷിബ 2013 റേഞ്ച്‌ ലാപ്‌ടോപ്പുകള്‍ വിപണിയില്‍

image രൂപഭംഗിയും മികച്ച പ്രകടനവും കാഴ്‌ചവയ്‌ക്കുന്ന പുത്തന്‍ ലാപ്‌ടോപ്പ്‌ നിര 2013 റേഞ്ച്‌ തോഷിബ വിപണിയിലെത്തിച്ചു. തോഷിബ സാറ്റലൈറ്റ്‌ പി സീരീസ്‌, എസ്‌ സീരീസ്‌, എല്‍ സീരീസ്‌, സി സീരീസ്‌ എന്നീ മോഡലുകളാണ്‌ 2013 റേഞ്ച്‌ നിരയിലുള്ളത്‌. 

ഉന്നത നിലവാരമുള്ള ഹെര്‍മന്‍ കാര്‍ഡന്‍ സ്‌പീക്കറുകള്‍ ഉപയോഗിക്കുന്ന രണ്ടു മോഡലുകളാണ്‌ സാറ്റലൈറ്റ്‌ പി സീരീസിലുള്ളത്‌. 24 മിമീ കനം, കോര്‍ ഐ3 1.9 ഗിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 3 എംബി കാഷ്‌ മെമ്മറിയുള്ള മോഡലിന്‌ വില 39,831 രൂപ. കോര്‍ ഐ5 2.7 ഗിഗാഹെര്‍ട്‌സ്‌ പ്രോസസറുപയോഗിക്കുന്ന മോഡലിന്‌ 47,117 രൂപ.

39.6 സെമീ എച്ച്‌ഡി ക്ലിയര്‍ സൂപ്പര്‍ വ്യൂ എല്‍ഇഡി ബാക്ക്‌ലിറ്റ്‌ ഡിസ്‌പ്ലേയുള്ള എസ്‌ സീരീസ്‌ മെറ്റാലിക്‌ ഐസ്‌ സില്‍വര്‍ ഫിനിഷിലാണെത്തുന്നത്‌. ഓങ്‌കിയോ സ്‌പീക്കറുകള്‍ നല്‍കുന്ന ഡിറ്റിഎസ്‌ ശബ്‌ദമാണ്‌ ഇതിന്റെ പ്രധാന സവിശേഷത. ഇന്റല്‍ കോര്‍ ഐ5 1.8 ഗിഗാഹെര്‍ട്‌സ്‌ പ്രോസസര്‍ ഉപയോഗിക്കുന്ന സാറ്റലൈറ്റ്‌ എസ്‌ സീരീസിന്‌ വില 37,961 രൂപ.

യുവതലമുറയ്‌ക്ക്‌ വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌തിരിക്കുന്ന എല്‍ സീരീസിലും ഓങ്‌കിയോ സ്‌പീക്കറുകളാണുള്ളത്‌. 35.4 സെ.മീ സ്‌ക്രീന്‍ വലുപ്പം, ബ്രഷ്‌ഡ്‌ സില്‍ക്കി ബ്ലൂ നിറം, ഇന്റല്‍ കോര്‍ ഐ5, 1.8 ഗിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, എന്നിവയുള്ള മോഡലിന്‌ വില 47,909 രൂപ. കോര്‍ ഐ3 പ്രോസസറുപയോഗിക്കുന്ന മോഡലിന്‌ 38,706 രൂപയാണ്‌ വില.

ടച്ച്‌ സ്‌ക്രീന്‍ നാവിഗേഷന്‍, ആന്റിഫിംഗര്‍പ്രിന്റ്‌ കോട്ടിംഗ്‌, 39.6 സെ.മീ സ്‌ക്രീന്‍ വലുപ്പം തുടങ്ങിയ മുന്തിയ സവിശേഷതകളോടെയാണ്‌ സാറ്റലൈറ്റ്‌ സി സീരീസ്‌ എത്തുന്നത്‌. എല്ലാ മോഡലുകള്‍ക്കും ഒരു വര്‍ഷ ഓണ്‍സൈറ്റ്‌ വാറന്റിയും ഒരു വര്‍ഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്‌ വാറന്റിയുമുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 1800 200 8674 അല്ലെങ്കില്‍ 1800 11 8674 എന്നീ കോള്‍ സെന്റര്‍ നമ്പരുകളില്‍ എല്ലാ ദിവസവും രാവിലെ 8 മണിമുതല്‍ രാത്രി 10 മണിവരെ ബന്ധപ്പെടാവുന്നതാണ്‌.
+91 9911638353