Breaking News

Trending right now:
Description
 
Jul 23, 2013

ആപ്പിളിന്റെ വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍; സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി

image പ്രമുഖ സ്‌മാര്‍ട്‌ഫോണ്‍ കമ്പനിയായ ആപ്പിളിന്റെ പ്രധാന വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതായി സംശയം. കഴിഞ്ഞ ആഴ്‌ച നടന്ന നുഴഞ്ഞുകയറ്റത്തെത്തുടര്‍ന്ന്‌ വെബ്‌സൈറ്റ്‌ കുറെദിവസം അടച്ചിട്ടു. ഇനിയും ഹാക്കിംഗ്‌ നടക്കാതിരിക്കാന്‍ ഇപ്പോഴുള്ള ഡാറ്റാബേസും സെര്‍വര്‍ സോഫ്‌ട്‌വേറും പൂര്‍ണമായും അഴിച്ചുപണിയാന്‍ ആപ്പിള്‍ തീരുമാനിച്ചിരിക്കുകയാണ്‌. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ആപ്പിളിനു നേര്‍ക്ക്‌ വളരെ അപൂര്‍വമായ സൈബര്‍ ആക്രമണമുണ്ടായത്‌. മൂന്നാംകക്ഷി ഡെവലപ്പര്‍മാര്‍ ആപ്പിളിന്റെ ഐഒഎസ്‌ 7നില്‍ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു ഇത്‌. സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ പ്ലാറ്റ്‌ഫോമാണ്‌ ഈ ആപ്ലിക്കേഷന്‍. വളരെ സുരക്ഷിതമായ സൂക്ഷിച്ചിരുന്ന ധന വിവരങ്ങളിലാണ്‌ നുഴഞ്ഞുകയറ്റമുണ്ടായത്‌. ചില വെബ്‌സൈറ്റ്‌ ഡെവലപ്പര്‍മാരുടെ പേര്‌, വിലാസം, ഇമെയില്‍ തുടങ്ങിയവ ചോര്‍ന്നു. എന്നാല്‍ ഫോണ്‍ ഉപയോക്‌താക്കള്‍ക്ക്‌ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന്‌ ആപ്പിള്‍ അറിയിച്ചു.