Jul 22, 2013
ന്യൂസിലന്‍ഡില്‍ 30% നഴ്സുമാര്‍ക്കും ജോലി കണ്ടെത്താന്‍ കഴിയുന്നില്ല
ന്യൂസിലന്‍ഡിലെ നഴ്സുമാരില്‍ കുറഞ്ഞത് 30 ശതമാനം
പേരെങ്കിലും ജോലി കണ്ടെത്താനുള്ള പെടാപ്പാടിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 1232 നഴ്സിംഗ് ബിരുദധാരികളില്‍ 57 ശതമാനം
പേര്‍ക്കാണ് കഴിഞ്ഞ ഡിസംബറോടെ ജോലി കിട്ടിയത്. ഇവരില്‍ പത്തു ശതമാനം പേര്
നഴ്സിംഗ് പ്രഫഷണില്‍ ജോലി നോക്കാന്‍ താത്പര്യമില്ലാത്തവരാണ്. 15 ശതമാനം
പേര്‍ക്ക് ഇതുവരെയും നഴ്സിംഗ് ജോലി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മിഡ് ഇയര്‍
ഇന്‍ടേക്കില്‍ 515 പേരില്‍ 212 പേര്‍ക്കു മാത്രമാണ് ജോലി കണ്ടെത്താന്‍ കഴിഞ്ഞത്.
ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ബോര്‍ഡുകളുടെ സഹായത്തോടെ കൂടുതല്‍ നഴ്സുമാര്‍ക്ക്
ജോലി കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. നഴ്സുമാര്‍ക്ക്
തൊഴില്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി ടോണി റ്യാല് കഴിഞ്ഞ
ദിവസം പാര്‍ലമെന്റ് ഹെല്‍ത്ത് സെലക്ട് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്
നല്‍കിയിരുന്നു.
ആകെ നഴ്സുമാരെ പരിഗണിക്കുമ്പോള്‍ 30 ശതമാനം
പേര്‍ക്കെങ്കിലും ജോലിയില്ലെന്ന് ന്യൂസിലാന്‍ഡ് നഴ്സസ് ഓര്ഗനൈസേഷന്
അസോസിയേറ്റ് പ്രഫഷണല്‍ സര്‍വീസസ് മാനേജര്‍ ഹിലാരി ഗ്രഹാംസ്മിത്ത് പറയുന്നു.
ഇതിന് പരിഹാരം കാണാന്‍ ഓഫീസ് ഓഫ് ദ ചീഫ് നഴ്സുമായി സംഘടന ചര്‍ച്ചകള്‍
നടത്തുന്നുണ്ട്.

ന്യൂസിലാന്‍ഡിലെ 41 ശതമാനം നഴ്സുമാരും 50 വയസില്‍
കൂടുതലുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ വിരമിക്കുന്ന ഒഴിവിലേയ്ക്ക് നിയമനം
നടത്താന്‍ 2015 മുതല്‍ കൂടുതല്‍ നഴ്സുമാര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്.