Breaking News

Trending right now:
Description
 
Jul 22, 2013

ഖത്തറില്‍ ഫാമിലി വിസയ്‌ക്കു കാലതാമസം, പ്രഫഷണലുകള്‍ ജോലിക്കു ചേരാന്‍ മടിക്കുന്നു

അലീന ജോബി
image ഖത്തറില്‍ ജോലി നോക്കുന്ന വിദേശികള്‍ക്ക്‌ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസ നല്‌കുന്നതില്‍ നേരിടുന്ന കാലതാമസവും തടസങ്ങളും തൊഴില്‍മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഫാമിലി വിസ നല്‌കുന്നതിന്‌ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചാലും വിസ ലഭ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ഇതുമൂലം പ്രഫഷണലുകള്‍ക്ക്‌ പുതിയ ജോലി സ്വീകരിക്കുന്നതിന്‌ താത്‌പര്യം കുറയുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. പലരുടെയും അപേക്ഷകള്‍ ഒന്നിലധികം തവണം തള്ളിക്കളയുന്നതും വീണ്ടും പരിഗണിക്കുമോ എന്ന്‌ അറിയാത്തതും ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്‌. ഉയര്‍ന്ന അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക്‌ ഫാമിലി വിസ ലഭിക്കും എന്നതാണ്‌ ഖത്തറിലെ നിയമമെങ്കിലും പലപ്പോഴും ഇതിന്‌ പലവിധ തടസങ്ങളുണ്ട്‌.

വിദേശത്തുനിന്ന്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്ന കമ്പനികളും ഇതുമൂലം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്‌. ഫാമിലി വിസയുടെ കാര്യം ഉറപ്പാക്കാതെ ജോലികള്‍ സ്വീകരിക്കാന്‍ പലരും തയാറാകുന്നില്ല. കുടുംബാംഗങ്ങള്‍ക്ക്‌ വിസ ലഭിക്കുമെന്ന കാര്യത്തില്‍ കമ്പനികള്‍ക്കും ഉറപ്പു നല്‌കാന്‍ കഴിയാത്ത സാഹചര്യമാണ്‌.

email: globalmalayalam@gmail.com