Breaking News

Trending right now:
Description
 
Jul 21, 2013

ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ കേസ്‌, പോലീസ്‌ മൊഴിയെടുത്തു

image ഓണ്‍ലൈന്‍ പത്രത്തിന്‌ അഭിമുഖം നല്‌കിയതിനു കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകയെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്‌റ്റ്‌ സര്‍ക്കിള്‍ പോലീസ്‌ ഓഫീസില്‍ കേസ്‌ ചാര്‍ജ്‌ ചെയ്‌തു. ഖാസിദ കലാമിനെതിരെയാണ്‌ ഐടി ആക്ട്‌ ദുരുപയോഗം ചെയ്‌തുവെന്ന്‌ ആരോപിച്ചു കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 391/ 12u/s66a(b) of it act2000 and 500&34 ipc പ്രകാരമാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌.

മലബാര്‍ പോര്‍ട്ടല്‍ എന്ന സൈറ്റില്‍ ഇവര്‍ നല്‌കിയ അഭിമുഖമാണ്‌ കേസിന്‌ കാരണമായത്‌. ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‌ സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു നശിപ്പിച്ചിരുന്നു. ഈ വെബ്‌സൈറ്റിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ ചന്ദ്രിക പത്രത്തിലെ എഡിറ്ററുമായ നജിബ്‌ കാന്തപുരം രണ്ടാം പ്രതിയാണ്‌.

ഐടി ആക്ടിന്റെ പോരായ്‌മകളെക്കുറിച്ചും ദുരുപയോഗം ചെയ്യാവുന്ന(പരാതി നല്‌കലിനെക്കുറിച്ച്‌) അതില്‍ അടങ്ങിയിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പൊതുസമൂഹം ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്ന ഈ സമയത്തു തന്നെയാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

Copy of the FIR

ഡിസി ബുക്‌സിന്റെ മീഡിയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു ഖാസിദ. എന്നാല്‍ ഈ സ്ഥാപനം പൂട്ടിപ്പോയി. ലോണ്‍ എടുത്താണ്‌ ഖാസിദ ഈ സ്ഥാപനത്തില്‍ ചേര്‍ന്നത്‌. ഡിസി ബുക്‌സിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്‌ ഖാസിദക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതത്‌. 
Copy of the FIR

കോട്ടയം ഡിസി ബുക്‌സിന്റെ ഡിജിഎം (അഡ്‌മിന്‍) അരുണ്‍ കുമാര്‍ എസ്‌ ആണ്‌ കോട്ടയം സര്‍ക്കിള്‍ ഓഫീസില്‍ കേസ്‌ നല്‌കിയിരിക്കുന്നത്‌. മെയ്‌ അഞ്ചിനാണ്‌ പരാതി നല്‌കിയത്‌. മാര്‍ച്ച്‌ 28-ന്‌ മലബാര്‍ പോര്‍ട്ടില്‍ നല്‌കിയ അഭിമുഖത്തില്‍ രവി ഡിസി നടത്തുന്ന മീഡിയ സ്‌കൂളിനെതിരെ ഖാസിദ നടത്തിയ പരാമര്‍ശങ്ങളാണ്‌ പരാതിക്ക്‌ കാരണമെന്ന്‌ എഫ്‌.ഐ ആറില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍, ഇങ്ങനെയൊരു പരാതി നല്‌കിയിട്ടില്ല, നിലനില്‌ക്കുന്നില്ല എന്നാണ്‌ അരുണ്‍ കുമാര്‍ അവകാശപ്പെടുന്നത്‌. രവി ഡിസിക്കു വേണ്ടി നല്‌കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 30-ന്‌ കോട്ടയം പോലീസ്‌ കോഴിക്കോട്‌ എത്തി ഖാസിദയെ വിശദമായി ചോദ്യം ചെയ്‌തിരുന്നു.