Breaking News

Trending right now:
Description
 
Jul 21, 2013

ഇനി ബോം ടിവിയില്‍ 24 മണിക്കൂറും സിനിമ

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ബോം ടിവിയുടെ ചാനല്‍ വിതരണരംഗത്തേക്ക്‌ 24 മണിക്കൂര്‍ സിനിമകളുമായി ഒരു ചാനല്‍കൂടി. സണ്‍ നെറ്റ്‌വര്‍ക്കിന്റെ ചാനലായ കിരണ്‍ ടിവിയാണ്‌ ലേറ്റസ്‌റ്റ്‌ റിലീസ്‌ ചിത്രങ്ങള്‍ ഉള്‍പ്പെടെ ദിവസം മുഴുവന്‍ സിനിമകാണാന്‍ അവസരമൊരുക്കുന്നത്‌.
ലോകത്ത്‌ ആദ്യമായാണ്‌ മലയാളം ഐപിടിവി വിതരണരംഗത്ത്‌ 24 മണിക്കൂറും മലയാളം സിനിമ കാണാന്‍ അവസരമൊരുക്കുന്നത്‌.
എച്ച്‌ഡി ക്വാളിറ്റിയോടെ സംപ്രേഷണം ചെയ്യുന്ന ഈ ചാനലുകള്‍ വരുംദിവസങ്ങളില്‍ വന്‍ പ്രചാരം നേടിത്തരുമെന്ന്‌ ബോം ടിവി സിഇഒ ക്രിസ്‌റ്റഫര്‍ ജോണ്‍ അറിയിച്ചു. ലോകത്ത്‌ ആദ്യമായി മലയാളം ചാനലുകള്‍ ഐപി ടിവി വിതരണ ശൃംഖലയിലൂടെ വിദേശ മലയാളികളുടെ സ്വീകരണമുറികളിലെത്തിച്ച ബോം ടിവി ഏറ്റവും കൂടുതല്‍ മുഖ്യധാരാ മലയാളം ചാനലുകള്‍ വിതരണംചെയ്യുന്ന കമ്പനിയാണ്‌. വിവിധതരം സെറ്റ്‌അപ്‌ ബോക്‌സുകള്‍ വഴി അമേരിക്ക, കാനഡ, യു.കെ., ഓസ്‌ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന്‌ മലയാളികള്‍ക്ക്‌ സേവനം ചെയ്‌തുവരികയാണ്‌. എട്ടുവര്‍ഷം മുമ്പ്‌ പ്രവര്‍ത്തനം ആരംഭിച്ച ബോം ടിവി ഇന്ന്‌ മലയാളം ഐപിടിവി രംഗത്ത്‌ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ശൃംഖലയാണ്‌. മലയാള മനോരമയുടെ മഴവില്‍ മനോരമ, മനോരമ ന്യൂസ്‌, സൂര്യ ടിവിയുടെ ചാനലുകള്‍ എന്നിവ ആദ്യമായി ഐപിടിവി വിതരണരംഗത്തേക്ക്‌ കടന്നുവന്നത്‌ ബോം ടിവിയിലൂടെയാണ്‌.
ബോം ടിവിയുടെ പ്ലാറ്റ്‌ഫോമില്‍ നാലുവര്‍ഷം മുമ്പ്‌ വിദേശ മലയാളികള്‍ക്കായി ആരംഭിച്ച ആദ്യത്തെ സമ്പൂര്‍ണ വാര്‍ത്താ-വിനോദ ചാനലായ എം.സി.എന്‍ ടെലിവിഷന്‍ ബോം ടിവി വരിക്കാരുടെ സ്വീകരണമുറികളിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. വിദേശമലയാളികള്‍ക്കായി ദിവസേന സംപ്രേഷണം ചെയ്യുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള എംസിഎന്‍ ന്യൂസ്‌, വിദേശ മലയാളികളെ, പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച ജീവിതഗന്ധിയായ 'കാഴ്‌ച ഈ ആഴ്‌ച' എന്ന പ്രതിവാര വാര്‍ത്താ അപഗ്രഥന പരിപാടി, കര്‍മമണ്ഡലങ്ങളില്‍ പ്രശസ്‌തരായ ഇന്ത്യക്കാരെ, പ്രത്യേകിച്ച്‌ മലയാളികളെ പരിചയപ്പെടുത്തുന്ന അഭിമുഖ പരിപാടിയായ 'കര്‍മ്മവീഥിയിലൂടെ', മലയാളികള്‍ക്കായി ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളുടെ സമഗ്ര അവതരണമായ 'ഇന്ത്യ ദിസ്‌ വീക്ക്‌' എന്നീ പരിപാടികള്‍ എം.സി.എന്‍ ചാനലില്‍ ഇതിനകം വന്‍ പ്രചാരം നേടിക്കഴിഞ്ഞു.
ബോം ടിവിയുടെ ബ്രാന്‍ഡ്‌ അംബാസിഡറായ അക്കരക്കാഴ്‌ചകള്‍ ഫെയിം ജോസുകുട്ടി വലിയകല്ലുങ്കല്‍ അവതരിപ്പിക്കുന്ന ടോക്ക്‌ വിത്ത്‌ ജോസുകുട്ടി എന്ന ഒരു പുതിയ പരിപാടികൂടി എംസിഎന്‍ ചാനല്‍ ഉടന്‍ പ്രേക്ഷകരിലെത്തിക്കും. മറ്റു നിരവധി പരിപാടികളും ഈ വര്‍ഷംതന്നെ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്‌ ചാനലിന്റെ അണിയറപ്രവര്‍ത്തകര്‍. 

 for more details contact: fethadathil@gmail.com