Breaking News

Trending right now:
Description
 
Jul 21, 2013

യമഹ 56,082 സ്‌കൂട്ടറുകള്‍ തിരികെ വിളിക്കും

image ഹാന്‍ഡില്‍ ബാര്‍ തകരാറിനെത്തുടര്‍ന്നു 56,082 സ്‌കൂട്ടറുകള്‍ തിരികെ വിളിക്കാന്‍ യമഹ തീരുമാനിച്ചു. ഈ സ്‌കൂട്ടറുകളുടെ ഹാന്‍ഡില്‍ ബാറുകള്‍ക്കു വേണ്ടത്ര ബലമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണിത്‌. അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ്‌ വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്‌. ഓരോ ഉപയോക്‌താവിന്റെയും റേ സ്‌്‌കൂട്ടര്‍ പ്രത്യേകമായെടുത്തു പരിശോധിച്ചു തകരാര്‍ പരിഹരിച്ചുകൊടുക്കുമെന്നു കമ്പനി അറിയിച്ചു. ഫീല്‍ഡ്‌ സര്‍വെയിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌. കമ്പനിയുടെ സ്വന്തം ചെലവില്‍ തകരാര്‍ പരിഹരിച്ചുകൊടുക്കും. ഇതിനായി റേ റിഫ്രഷ്‌ കാംപയിന്‍ ആരംഭിക്കാന്‍ ്‌കമ്പനി തീരുമാനിച്ചു. രാജ്യത്തെ എല്ലാ ഡീലര്‍മാര്‍ക്കും ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഉപയോക്‌താക്കളെ ഇമെയില്‍, ഫോണ്‍ മുഖേന ഇക്കാര്യം അറിയിക്കും.