Breaking News

Trending right now:
Description
 
Oct 11, 2012

ഗൂഗിളില്‍നിന്ന്‌ സൗജന്യ എസ്‌എംഎസ്‌ സേവനം

image ഗൂഗിളില്‍നിന്ന്‌ ഇനി സൗജന്യമായി എസ്‌എംഎസ്‌ അയയ്‌ക്കാം. ഇന്ത്യയിലെ എല്ലാ ടെലിഫോണ്‍ നെറ്റ്‌ വര്‍ക്കിലും പ്രവര്‍ത്തിക്കുന്ന സേവനമാണിത്‌. ജിമെയില്‍ ചാറ്റ്‌ ഉപയോഗിച്ചാണ്‌ കോണ്‍ടാക്ടിന്റെ മൊബൈല്‍ ഫോണിലേയ്‌ക്ക്‌ എസ്‌എംഎസ്‌ അയയ്‌ക്കാന്‍ കഴിയുന്നത്‌. ഇന്ത്യ അടക്കം ഏഷ്യയിലെ 51 രാജ്യങ്ങളിലും ആഫ്രിക്കയിലും കാനഡയിലും മറ്റും ഈ സൗകര്യം ലഭ്യമാക്കുമെന്ന്‌ ഗൂഗിളിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഇന്നലെ മുതലാണ്‌ ഇന്ത്യയില്‍ ഈ സേവനം ലഭ്യമായത.്‌ ജിമെയില്‍ തുറക്കുന്നവര്‍ക്കൊക്കെ ഈ പുതിയ ആപ്‌സ്‌ ആക്ടിവേറ്റ്‌ ചെയ്യുന്നതിനുള്ള അനുമതി ചോദിക്കുന്നുണ്ട്‌. കോണ്‍ടാക്ട്‌ ലിസ്‌റ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍കൂടി ചേര്‍ക്കുന്നവര്‍ക്കാണ്‌ എസ്‌എംഎസ്‌ സന്ദേശം അയയ്‌ക്കാന്‍ കഴിയുക. എസ്‌എംഎസിനുള്ള മറുപടി ജിമെയില്‍ ചാറ്റിലായിരിക്കും കാണാന്‍ കഴിയുക. ചാറ്റ്‌ ഹിസ്റ്ററിയില്‍ ഇവ സൂക്ഷിച്ചുവയ്‌ക്കാം. ഓരോ ജിമെയില്‍ ഉപയോക്താവിനും തുടക്കത്തില്‍ സൗജന്യമായി 50 എസ്‌എംഎസുകള്‍ അയയ്‌ക്കാനാണ്‌ സൗകര്യം ലഭിക്കുക. എസ്‌എംഎസുകള്‍ അയയ്‌ക്കുന്നതിന്‌ അനുസരിച്ച്‌ ക്രെഡിറ്റ്‌ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഓരോ പ്രാവശ്യവും ഉപയോഗിക്കുമ്പോള്‍ അഞ്ചെണ്ണം വച്ച്‌ വര്‍ദ്ധിക്കും. എസ്‌എംഎസ്‌ ക്രെഡിറ്റ്‌ തീര്‍ന്നുപോയാല്‍ സ്വന്തം മൊബൈലിലേയ്‌ക്ക്‌ ഒരു ടെക്‌സ്‌റ്റ്‌ മെസേജ്‌ അയയ്‌ക്കുക. അതിനു മറുപടി അയയ്‌ക്കുന്നതോടെ ക്രെഡിറ്റ്‌ വര്‍ദ്ധിച്ചിരിക്കും