Breaking News

Trending right now:
Description
 
Jul 20, 2013

അവധിക്ക്‌ നാട്ടിലെത്തിയ യുകെ മലയാളി അപകടത്തില്‍ മരിച്ചു

image
പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഭാര്യടോടൊപ്പം നാട്ടില്‍ എത്തിയ പ്രവാസി മലയാളി കോട്ടയം കടുത്തുരുത്തി സ്വദേശി അജിമോന്‍ ജോസഫ്‌ അപകടത്തില്‍ മരിച്ചു. യുകെയിലെ സ്വിന്‍ഡിലാണ്‌ അജിയും കുടുംബവും താമസിക്കുന്നത്‌. ഈ മാസം മൂന്നാം തീയതി യുകെയിലേക്കു മടങ്ങുന്നതിനു തലേന്ന്‌ അജിമോനും സഹോദരന്‍ ജെയിനും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തേത്തുടര്‍ന്ന്‌ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയിലായിരുന്നു. ഈ മൂന്നാഴ്‌ചയോളം വെന്റിലേറ്ററില്‍ കിടന്ന അജിമോന്‍ ഇന്നുച്ചയോടെയാണ്‌ മരിച്ചത്‌. ഭാര്യ ടെസി. രണ്ടു മക്കളുണ്ട്‌.