Breaking News

Trending right now:
Description
 
Oct 11, 2012

കേരളത്തിലെ റിക്രൂട്ടിങ്ങ്‌ ഏജന്‍സിയുടെ തൊഴില്‍ തട്ടിപ്പിനിരയായ 400 ഇന്ത്യക്കാര്‍ കുവൈറ്റില്‍ ദുരിതത്തില്‍

image കുവൈറ്റ്‌: വീണ്ടും കേരളത്തില്‍ റിക്രൂട്ടിങ്ങ്‌ ഏജന്‍സിയുടെ തൊഴില്‍ തട്ടിപ്പ്‌. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 'റോയല്‍ റിച്ച്‌ ട്രാവല്‍സ്‌' എന്ന റിക്രൂട്ടിങ്‌ ഏജന്‍സി കുവൈറ്റിലെ പ്രമുഖ ഓയില്‍ കമ്പനിയിലേയ്‌ക്ക്‌ എന്ന വ്യാജേന കുവൈറ്റില്‍ എത്തിച്ച നാനൂറോളം പേരാണ്‌ ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തെരുവില്‍ അലയുന്നത്‌. ഓയില്‍ കമ്പനിയിലെ 'ഫ്യൂവല്‍ ഫില്ലറി'ന്റെ ജോലിക്കായി ഒരു ലക്ഷം രൂപ മുടക്കി എത്തിയവരാണ്‌ തട്ടിപ്പിനിരയായത്‌. 75

കെഡി ശമ്പളവും 15 കെഡി ഫുഡ്‌ അലവന്‍സുമാണ്‌ കമ്പനി വാഗ്‌ദാനം ചെയ്‌തത്‌. എന്നാല്‍ കുവൈറ്റില്‍ എത്തിയതിനു ശേഷമാണ്‌ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം ഇവര്‍ക്ക്‌ മനസ്സിലായത്‌. ഈ ജൂണ്‍ 9 തീയതി കുവൈറ്റില്‍ എത്തിയ ഇവര്‍ക്ക്‌ സ്‌പോണ്‍സര്‍ ആദ്യം 30കെഡി അഡ്വാന്‍സായും 15 കെഡി ഭക്ഷണത്തിനായും നല്‌കി. പിന്നീട്‌ ഇവര്‍ക്ക്‌ ഭക്ഷണവും വേതനവും നിരസിച്ച കോണ്‍ട്രാക്ടിങ്ങ്‌ കമ്പനിയായ വേയ്‌ല്‍-അല്‍-നസീഫ്‌ ഇവരുടെ പാസ്‌പോര്‍ട്ടും തടഞ്ഞു വച്ചു. ഇതില്‍ നാലു മലയാളികള്‍ പാസ്‌പോര്‍ട്ട്‌ തിരിച്ചു കിട്ടനായി ഇന്ത്യന്‍ എംബസി വഴി കോണ്‍ട്രാക്ടിങ്ങ്‌ കമ്പനിയുമായി ബന്ധപ്പെട്ടുവെങ്കിലും ഇതുവരെ പാസ്‌പോര്‍ട്ട്‌ തിരിച്ചു നല്‌കുവാന്‍ കമ്പനി തയ്യാറായിട്ടില്ല. ഇവരില്‍ പതിനഞ്ചോളം പേരുടെ മടക്കയാത്രക്കുള്ള വിമാന ചിലവ്‌ എംബസി വഹിക്കാന്‍ തയാറായിട്ടും കമ്പനി പാസ്‌പോര്‍ട്ട്‌ നല്‌കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന്‌ തട്ടിപ്പിനിരയായ സജീവ്‌, സിറാജ്‌, മാന്‍സര്‍,ഉമര്‍ഫാരുഖ്‌ എന്നിവര്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും ഹോസ്‌പിറ്റിലിലോ റോഡുകളിലോ ക്‌ളീനിങ്ങ്‌ ജോലിക്കും തങ്ങള്‍ തയാറാണെന്ന്‌ എന്നാല്‍ ജോലിക്ക്‌ വേതനം പോയിട്ട്‌ ഭക്ഷണം പോലും കിട്ടാത്ത സ്ഥിതിയാണെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പൊട്ടികരഞ്ഞു കൊണ്ട്‌ പറഞ്ഞു.

കേന്ദ്ര വിദേശ മന്ത്രാലയം അടിയന്തരമായി ഇടപ്പെട്ട്‌ തങ്ങളുടെ പാസ്‌പോര്‍ട്ട്‌ തിരികെ വാങ്ങി തന്ന്‌ തങ്ങളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ചെയ്‌തുതരണമെന്ന്‌ ആവശ്യപ്പെട്ടു.