Breaking News

Trending right now:
Description
 
Jul 19, 2013

അഞ്ചാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം

image ടൊറന്റോ: അഞ്ചാമത്  കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിക്ക്‌ കാനഡയിലെ ബ്രംപ്‌ടന്‍ മലയാളീ സമാജം  ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
വള്ളംകളിയുടെ പ്രത്യേകമായ വെബ്സൈറ്റായ www.bramptonfestival.com ബഹു. ബ്രംപ്ടന്‍ വെസ്റ്റ് എം പി കയല്‍ സീബാക്ക്  ഉത്ഘാടനം നിര്‍വഹിച്ചു. സമാജം പ്രസിഡണ്ട്‌ കുഉര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു സെക്രട്ടറി ജോജി മാത്യു സ്വാഗതം ആശംസിച്ചു ,ജോയി ഇമ്മാനുവേല്‍ ,ബിജു തയ്യാല്‍ചിറ, ജോസ് ചിരിയില്‍, മത്തായി മാത്തുള്ള  തുടങ്ങിയവര്‍ സംസാരിച്ചു.

ഈ വരുന്ന ഓഗസ്റ്റ്‌ പതിനേഴിനാണ്  നോര്‍ത്ത്‌ അമേരിക്കയെ ആകമാനം ആവേശം കൊള്ളിക്കുന്ന വള്ളം കളി കാനഡയില്‍ നടക്കുക. ബ്രംപ്‌ടനിലെ അതിമനോഹരമായ പ്രഫസേഴ്സു  തടാകമാണ്‌  ഈ വര്ഷം മത്സരങ്ങള്‍ക്കായി വേദിയാകുന്നത്‌ എന്നതാണ് ഈ വര്‍ഷത്തെ ജലോല്സവത്തെ പ്രത്യേകമാക്കുന്നത്.


വള്ളംകളി മത്സരം രാവിലെ 11.00 മണിയോടെ ആരംഭിക്കുന്നതാണ്‌. യു എസ്‌ എ യില്‍ നിന്നും കാനഡയില്‍ നിന്നുമായി ഇതിനോടകംതന്നെ മത്സരത്തിനായി നിരവധി  ടീമുകള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. കൂടുതല്‍ ടീമുകളെ ഇക്കൊല്ലം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍  Teams2013@bramptonfestival.com എന്ന ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് സമാജം സെക്രട്ടറി ശ്രീ ജോജി ജോര്‍ജ് അറിയിച്ചു.