Breaking News

Trending right now:
Description
 
Jul 19, 2013

അമേരിക്കയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

image
അമേരിക്കന്‍ പൗരത്വമുളള ഇന്ത്യക്കാര്‍ സ്വന്തം സഹോദരങ്ങളെയോ വിവാഹം കഴിഞ്ഞ മക്കളെയോ കൊണ്ടുവരാന്‍വേണ്ടി ഇമിഗ്രേഷന്‍ വിസയ്‌ക്കുവേണ്ടി ഫയല്‍ ചെയ്യുന്നതിനുളള അവസരം നിര്‍ത്തലാക്കിക്കൊണ്ട്‌ നിയമ നിര്‍മാണ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. അമേരിക്കന്‍ സെനറ്റ്‌ ഇതു സംബന്ധിച്ചുള്ള ബില്‍ അംഗീകരിച്ചു. അമേരിക്കന്‍ ഹൗസ്‌ ഓഫ്‌ റെപ്രസന്റേറ്റീവ്‌സ്‌ കൂടി ഈ നിയമം പാസാക്കിയാല്‍ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള ഇമിഗ്രേഷന്‍ വിസയ്‌ക്കുവേണ്ടി ഫയല്‍ ചെയ്യുന്നതിനു അവസരം പൂര്‍ണമായും നിര്‍ത്തലാക്കും.

നിയമം ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഈ നിയമം പാസാക്കുന്നതിനു മുമ്പ്‌ ഇമിഗ്രന്റ്‌ വീസക്കുവേണ്ടി അപേക്ഷിച്ചിരിക്കുന്നവര്‍ക്ക്‌ ഇത്‌ ബാധകകമല്ല. മാത്രവുമല്ല നിയമം പാസാക്കുന്നതുവരെ ഇമിഗ്രന്റ്‌ വീസക്കുവേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്‌.