Breaking News

Trending right now:
Description
 
Jul 19, 2013

അശോക്‌ ലെയ്‌ലാന്റിന്റെ സ്‌റ്റൈല്‍ ഇന്ത്യയിലെത്തി

image ഇന്ത്യയിലെ മുന്‍നിര ബസ്‌-ട്രക്ക്‌ നിര്‍മാതാക്കളായ അശോക്‌ ലെയ്‌ലാന്റ്‌ പുതിയ മള്‍ട്ടി പര്‍പ്പസ്‌ വാഹനം- സ്റ്റൈല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 7/8 സീറ്റുകളുമായി എത്തിയിരിക്കുന്ന സ്റ്റൈലിനു പിന്നാലെ ഇതേ ശ്രേണിയില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കുമെന്നാണ്‌ നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. 8 മുതല്‍ 15 ടണ്‍ വരെ ഭാരശേഷിയുള്ള ബോസും, 16 മുതല്‍ 49 ടണ്‍ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന എന്‍-ട്രക്കും ഉടന്‍ തന്നെ പുറത്തിറക്കും. അശോക്‌ ലെയ്‌ലാന്റ്‌-നിസ്സാന്‍ സഹകരണത്തോടെ നിര്‍മിച്ച സ്റ്റൈല്‍ 2013 അവസാനത്തോടെ നിരത്തുകളില്‍ എത്തുമെന്നാണ്‌ കരുതുന്നത്‌. കാഴ്‌ചയില്‍ നിസാന്‍ ഇവാലിയയോടു സാമ്യം തോന്നുമെങ്കിലും ഹെഡ്‌ലൈറ്റ്‌, ബമ്പര്‍, ഗ്രാഫിക്‌സ്‌ തുടങ്ങിയവയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിടുണ്ട്‌. സ്റ്റൈലിന്റെ ഡീസല്‍, സിഎന്‍ഡി വേരിയന്റുകളാണ്‌ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. മൂന്നു നിര സീറ്റുകളുള്ള സ്റ്റൈലില്‍ രണ്ടും മൂന്നും നിരകളിലെ സീറ്റുകള്‍ ആവശ്യത്തിനനുസരിച്ച്‌ ക്രമീകരിക്കാം. ഗ്രാമീണ-നഗര മേഖലകളെ ഒരേപോലെ ലക്ഷ്യവെച്ചിരിക്കുന്ന സ്റ്റൈല്‍ വ്യവസായിക ആവശ്യങ്ങള്‍ക്ക്‌ തികച്ചും അനുയോജ്യമാണെന്നാണ്‌ നിര്‍മാതാക്കളുടെ വാദം. ഇന്ത്യയിലെ മള്‍ട്ടിപര്‍പ്പസ്‌ വാഹനവിപണിയില്‍ നിരത്ത്‌ കൈയടക്കിയിരിക്കുന്ന മാരുതി എര്‍ടിഗ, ടയോട്ട ഇന്നോവ തുടങ്ങിയവക്ക്‌ സ്റ്റൈല്‍ ഭീഷണിയായി മാറിയേക്കുമെന്നാണ്‌ കരുതുന്നത്‌.