Breaking News

Trending right now:
Description
 
Jul 19, 2013

ഭരണങ്ങാനത്ത്‌ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ഇന്ന്‌ കൊടിയേറും

image ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ഇന്നു കൊടിയേറും. സഹനജീവിതത്തിലൂടെ വിശുദ്ധിയുടെ കിരീടം ചൂടിയ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന ലക്ഷങ്ങളുടെ അണമുറിയാത്ത പ്രവാഹം ഇനിയുള്ള പത്തു ദിനരാത്രങ്ങളിലുണ്ടാകും. ബാഹ്യ ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി തിരുക്കര്‍മങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണു തിരുനാളാഘോഷം. കരിമരുന്നു കലാപ്രകടനം, വാദ്യഘോഷം എന്നിവ ഒഴിവാക്കിയുള്ള തിരുനാളില്‍ ജപമാല മന്ത്രധ്വനികളും പ്രാര്‍ഥനാമഞ്‌ജരികളുമാവും പ്രതിധ്വനിക്കുക. എല്ലാ കുര്‍ബാനകളോടനുബന്ധിച്ചും വചനപ്രഘോഷണവും ക്രമീകരിച്ചിട്ടുണ്ട്‌. എല്ലാ ദിവസവും നടക്കുന്ന ജപമാല പ്രദക്ഷിണം അനേകായിരങ്ങള്‍ക്കു പുതിയ ആത്മീയത സമ്മാനിക്കും. ഇന്നു 10.45നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാളിനു കൊടിയേറ്റും. തീര്‍ഥാടനകേന്ദ്രം പുറത്തിറക്കുന്ന വഴികാട്ടി എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ബിഷപ്‌ നിര്‍വഹിക്കും. 11-ന്‌ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. നാളെ 11ന്‌ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 28-നാണു പ്രധാന തിരുനാളാഘോഷം.