Breaking News

Trending right now:
Description
 
Jul 18, 2013

സൈലന്റ്‌വാലിയ്‌ക്ക്‌ ദൃശ്യചാരുത പകര്‍ന്ന്‌ വാച്ച്‌ടവര്‍

image മണ്ണാര്‍ക്കാട്‌: സൈലന്റ്‌വാലിയുടെ ദൃശ്യചാരുത ആസ്വദിക്കുന്നതിന്‌ വാച്ച്‌ടവറും. വാച്ച്‌ടവറില്‍നിന്നുള്ള സൈലന്റ്‌വാലിയുടെ വിദൂര കാഴ്‌ച ഏറെ മനോഹരമാണ്‌. ഉദ്യാനത്തിലെ പ്രധാന കവാടത്തിനുള്ളിലാണ്‌ 90 അടി ഉയരത്തിലുള്ള വാച്ച്‌ടവര്‍ സ്ഥിതിചെയ്യുന്നത്‌. ഇതിലൂടെ നോക്കിയാല്‍ സൈലന്റ്‌വാലി മലനിരകളുടെ അറുപതു ശതമാനത്തോളം കാണാനാകും. ഇരുമ്പു ഗോവണിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വാച്ച്‌ടവറില്‍ മുപ്പതടി ഉയരത്തിലുള്ള മൂന്നു പ്ലാറ്റ്‌ഫോമുകളുണ്ട്‌. വാച്ച്‌ടവറില്‍ കയറുന്നവര്‍ക്ക്‌ അസ്വാസ്ഥ്യമുണ്ടായാല്‍ ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. 




1985 സെപ്‌റ്റംബര്‍ ഏഴിന്‌ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ഗാന്ധിയാണ്‌ സൈലന്റ്‌വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്‌. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങ്‌ ഉള്‍പ്പെടെയുള്ള നിരവധി ജീവജാലങ്ങളുടെ കലവറയാണ്‌ സൈലന്റ്‌വാലി.