Breaking News

Trending right now:
Description
 
Jul 18, 2013

പ്രവാസി മലയാളി ഫെഡറേഷന്‍ റജിസ്ട്രേഡ് സംഘടനയാകുന്നു

Mathew Moolacheril
image


ന്യൂയോര്‍ക്ക്: 1996 മുതല്‍ ഫെയിസ്ബുക്ക് പോലുള്ള സര്‍വ്വജന സംബന്ധിയായ മാധ്യമങ്ങളിലൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും ആഗോള തലത്തില്‍ ഇതിനോടകം പതിനായിരത്തിലധികം അംഗങ്ങളുള്ളതുമായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഒരു റജിസ്ട്രേഡ് സംഘടനയായി രൂപമെടുക്കുന്നു. അതിനായി ഈ ബുധനാഴ്ച വൈകിട്ട് എട്ടുമണിക്ക് (ന്യൂയോര്‍ക്ക് സമയം ) ഒരു കോണ്‍ഫറന്‍സ് കോള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത കോണ്‍ഫറന്‍സില്‍ വച്ച് ഇതിന്റെ റജിസ്ട്രേഷനും ഭാവികാര്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു താത്ക്കാലിക കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. പ്രവാസി സേവന മനോഭാവം ഉള്ളവര്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്കും പ്രസ്തുത കോണ്‍ഫറന്‍സില്‍ പങ്കെടുക്കാവുന്നതാണ്. ബുധനാഴ്ച നടക്കുന്ന കോണ്‍ഫറന്‍സിനു വിളിക്കേണ്ട നമ്പര്‍ 1-712-432-3066 കോഡ് 814081 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9143050111.