Breaking News

Trending right now:
Description
 
Jul 18, 2013

നിതാഖാത്തിൽ പെട്ട് മടങ്ങുന്നവർക്കായി ഒ ഐ സി സി സൗജന്യ എയർ ടിക്കറ്റ് വിതരണം തുടങ്ങി

Biju Kallumala
image

ദമ്മാം ഓ ഐ സി സി ഗ്ളോബൽ  കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ സി കെ മേനോൻ  പ്രഖ്യാപിച്ച  ദമ്മാം ഓ ഐ സി സി സോണ്‍  കമ്മിറ്റി യുടെ 
നേതൃത്വത്തിൽ വിതരണം ചെയ്യുന്ന സൗജന്യ എയർ  ടിക്കറ്റ് വിതരണം ആരംഭിച്ചു.
ദമ്മാം ക്ളാസിക്ക്  ഹോട്ടലിൽ ചേര്ന്ന ചടങ്ങിൽ ഓ ഐ സി സി ദമ്മാം സോണ്‍  പ്രസിഡണ്ട്‌ പി എം നജീബ് കണ്ണൂർ  സ്വോദേശി അബ്ദുൾ  അസീസ്‌ , കോഴിക്കോട് സ്വോദേശി  പൈങ്കിലാത്ത് ഇംബിച്ചി അലി എന്നിവർക്ക്  നല്കി വിതരണ ഉത്ഘാടനം നിർവഹിച്ചു .
ഓ ഐ സി സി ഗ്ലോബൽ പ്രസിഡണ്ട്‌ ആയി ചുമതലയേറ്റ  ശേഷം ആദ്യമായി ദമ്മാമിൽ ഓ ഐ സി സി ഗ്ലോബൽ പ്രതിനിധികളുമായി കൂടിക്കാഴ്ചക്ക് എത്തിയ സി കെ മേനോന് മുന്നിൽ ഓ ഐ സി സി നേതാക്കളായ പി എം നജീബ് , ബിജു കല്ലുമല , അബ്ദുൽ ഹമീദ്, മൻസൂര് പള്ളൂർ എന്നിവർ  ഈ ആവിശ്യം മുന്നോട്ടു വെക്കുകയും ഉട ൻ തന്നെ അമ്പതു പേർക്ക് സൗജന്യ എയർ  ടിക്കറ്റ് അദ്ദേഹം നല്കാം എന്ന് സമ്മതിക്കുകയും ദമ്മാമിലെ മാധ്യമ പ്രവർത്തകരുടെ  മുന്നിൽ  ആ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു .
അർഹതയുള്ള  ആളുകളെ കണ്ടെത്താൻ ദമ്മാം സോണ്‍  പ്രസിഡണ്ട്‌ പി എം നജീബിനെ അന്ന് തന്നെ ചുമതലപെടുത്തുകയും ചെയ്തു..
ഓ ഐ സി സി യുടെ ജില്ലാ യൂനിറ്റ് കമ്മിറ്റികൾ നല്കുന്ന ലിസ്റ്റിൽ നിന്നും അര്ഹതയുള്ളവരെ കണ്ടെത്തിയാണ്‌  ടിക്കറ്റ് നല്കുന്നത്,
ദമ്മാം ക്ലാസിക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ പി എം നജീബ്, സി അബ്ദുൽ ഹമീദ്, മാത്യു ജൊസഫ്, ഇ കെ സലിം, ഹമീദ് ചാലിൽ, റഷീദ് വാലെത്ത്‌ ,ബിജു കണ്ണൂര്,മുസ്തഫ നണിയൂർ  നംബ്രം .നാസർ കാവിൽ.നൌഷാദ് തഴവ, നൈസാം കോട്ടയം,റഫീക്ക് കൂട്ടിലങ്ങാടി ,രാജു പള്ളിയത്ത് ,നാസർ  കൊയിലാണ്ടി,സഗീർ ,പ്രശാന്ത്‌  നായർ ,അബ്ദു അസ്ലാം പാട്ടിൽ എന്നിവർ പങ്കെടുത്തു 

NB...ഓ ഐ സി സി ടിക്കറ്റ് നല്കിയ കണ്ണൂർ  സ്വോദേശി  അബദുൾ  അസീസ്‌ ആറായിരം റിയാൽ ഒരു മലയാളി ഏജന്റിനു നല്കി ഔട്ട്‌ പാസ് എയർ  ടിക്കറ്റ് എന്നിവയുമായി ദമ്മാം 
എയർ പോർട്ടിൽ എത്തി ബോർഡിംഗ് പാസ് കിട്ടി എമിഗ്രശൻ ക്ളിയർ  ആയിട്ടും പോകാൻ കഴിയാതെ സാങ്കേതിക തടസ്സം പറഞ്ഞു തിരികെ വരികയായിരുന്നു, ഇത് കഴിഞ്ഞ ദിവസം മലയാളം പത്രങ്ങൾ വാര്ത്തയാക്കിയിരുന്നു .
.