Breaking News

Trending right now:
Description
 
Jul 18, 2013

മെല്‍ബണ്‍ ബ്രദേഴ്‌സിന്റെ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ജൂലൈ 20, 21 തീയതികളില്‍

image മെല്‍ബണ്‍: മെല്‍ബണിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ്‌ ക്ലബായ മെല്‍ബണ്‍ ബ്രദേഴ്‌സ്‌ ഒരുക്കുന്ന ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ജൂലൈ 20, 21 ശനി, ഞായര്‍ തീയതികളില്‍ നടക്കും. രാവിലെ 9.30 മുതല്‍ രാത്രി എട്ടു വരെ കീസ്‌ബ്രോയിലെ ബാഡ്‌മിന്റണ്‍ സ്റ്റേഡിയത്തിലാണ്‌ മത്സരം നടക്കുന്നത്‌. മെന്‍സ്‌ ഡബിള്‍സ്‌, മെന്‍സ്‌ സിംഗിള്‍, മിക്‌സഡ്‌ ഡബിള്‍സ്‌ വിഭാഗത്തിലാണ്‌ മത്സരം നടക്കുക.

ഇന്‍ഡസ്‌, എസ്‌.ജെ ബില്‍ഡേഴ്‌സ്‌, ഏഷ്യ ട്രാവല്‍സ്‌, പ്ലാനറ്റ്‌ പെറ്റല്‍സ്‌, ജെഎംജെ എന്നീ സ്ഥാപനങ്ങളാണ്‌ ടൂര്‍ണമെന്റിന്റെ മുഖ്യസ്‌പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0468335054, 0450927677.

മത്സരവേദിയുടെ വിലാസം: Keysborough Badminton Stadium, 52 Henderson Road, Keysborough VIC 3173