Breaking News

Trending right now:
Description
 
Jul 18, 2013

എയര്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കുന്നു

image ഓഗസ്റ്റ്‌ 29 മുതല്‍ എയര്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്കും ദൈനംദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. സിഡ്‌നിയിലേക്കും മെല്‍ബണിലേക്കുമാണു സര്‍വീസുകള്‍. ഡല്‍ഹി-സിഡ്‌നി-മെല്‍ബണ്‍ എന്നിങ്ങനെയാണു റൂട്ട്‌. രാജ്യത്തെ മറ്റു നഗരങ്ങളിലുള്ളവര്‍ക്കും തലസ്ഥാനം വഴി ഓസ്‌ട്രേലിയയിലേക്കു യാത്രാസൗകര്യം ഒരുക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഇവിടുത്തേക്കുള്ള യാത്രാനിരക്കുകളും എയര്‍ ഇന്ത്യ പരിഷ്‌കരിച്ചിട്ടുണ്ട്‌.