Breaking News

Trending right now:
Description
 
Jul 18, 2013

വണ്ണംകുറച്ചാല്‍ സ്വര്‍ണനാണയം സ്വന്തമാക്കം

image മുപ്പതുദിവസം കൊണ്ട്‌ രണ്ടുകിലോ തൂക്കം നിങ്ങള്‍ക്കു കുറയ്‌ക്കാനാവുമോ. എങ്കില്‍ സ്വര്‍ണനാണയം സ്വന്തമാക്കാം. ഇവിടെയെങ്ങുമല്ല ഈ സമ്മാനപദ്ധതി. ദുബായ്‌ മുനിസിപ്പാലിറ്റിയാണ്‌ അമിതവണ്ണക്കാര്‍ക്ക്‌ വ്യത്യസ്‌തമായ സമ്മാനപദ്ധതി ഒരുക്കിയിരിക്കുന്നത്‌. ആരോഗ്യമുള്ള ജീവിതശൈലിയിലേക്കു മാറാന്‍ തടിയുള്ളവരെ പ്രേരിപ്പിക്കുക എന്നതിനൊപ്പം ദുബായിലെ വിവിധയിടങ്ങളില്‍ നിര്‍മിച്ച ജോഗിങ്‌ ട്രാക്കുകള്‍ പരിചയപ്പെടുത്തുക എന്നതുകൂടിയാണ്‌ ലക്ഷ്യം. നിങ്ങളുടെ തൂക്കം സ്വര്‍ണത്തില്‍ എന്നതാണ്‌ പുതിയ പദ്ധതിയുടെ പേര്‌. ദുബായ്‌ മുനിസിപ്പാലിറ്റിയും ദുബായിലെ ജ്വല്ലറി ഗ്രൂപ്പും സംയുക്തമായിട്ടാണ്‌ ആകര്‍ഷകമായി സമ്മാനപദ്ധതിയുമായി എത്തിയിട്ടുള്ളത്‌. ഒരുലക്ഷം ദിര്‍ഹത്തിന്റെ (15.39 ലക്ഷം രൂപാ) സ്വര്‍ണനാണയമാണ്‌ ഇതിനായി നീക്കിവയ്‌ക്കുക. രജിസ്റ്റര്‍ ചെയ്യുന്ന അമിതവണ്ണക്കാര്‍ക്ക്‌ കുറയ്‌ക്കുന്ന തൂക്കത്തിനനുസരിച്ച്‌ സ്വര്‍ണം ലഭിക്കും. സമാപനദിനമായ ഓഗസ്‌റ്റ്‌ 16നകം രണ്ടുകിലോയെങ്കിലും തൂക്കം കുറയ്‌ക്കണമെന്നാണ്‌ നിബന്ധന. ഏറ്റവും കൂടുതല്‍ തൂക്കംകുറയ്‌ക്കുന്ന മൂന്നുപേര്‍ക്ക്‌ 20,000 ദിര്‍ഹം (3.07 ലക്ഷം) വിലയുള്ള സ്വര്‍ണനാണയങ്ങള്‍ ലഭിക്കും.