Breaking News

Trending right now:
Description
 
Jul 18, 2013

12 ലക്ഷത്തോളം നികുതിദായകര്‍ക്കെതിരേ നടപടി

image റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയ 12 ലക്ഷത്തോളം നികുതിദായകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ധനമന്ത്രി പി. ചിദംബരം റവന്യൂ വകുപ്പിനു നിര്‍ദേശം നല്‍കി. പലരും റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവരോ അതില്‍ വീഴ്‌ച വരുത്തിയവരോ ആണ്‌. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ ഡയറക്‌ടര്‍ ജനറല്‍മാരുടെയും ചീഫ്‌ കമ്മീഷണര്‍മാരുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരുമാന സമാഹരണം വര്‍ധിപ്പിക്കുന്നതില്‍ നികുതി വകുപ്പ്‌ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പ്രത്യക്ഷ നികുതി വരുമാനത്തിന്റെ മൂന്നിലൊന്ന്‌ സേവന വിഭാഗത്തില്‍ നിന്നുള്ളതാണ്‌. ഈവര്‍ഷം 1.8 ലക്ഷം കോടിയായി ഉയര്‍ത്താമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. സമ്പദ്‌ രംഗം ആറുശതമാനം വളര്‍ച്ച നേടുകയാണെങ്കില്‍ ഈ സാമ്പത്തികവര്‍ഷം പരോക്ഷ നികുതി ശേഖരണത്തില്‍ 19% വര്‍ധന ഉണ്ടാക്കാന്‍ കഴിയും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 21% വരുമാനം അധികം നേടാന്‍ കഴിഞ്ഞു. കസ്‌റ്റംസ്‌, എക്‌സൈസ്‌, സര്‍വീസ്‌ നികുതികളിലായി 5.65 ലക്ഷം കോടി രൂപയുടെ വരുമാന ലക്ഷ്യമാണ്‌ ധനമന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്‌.