Breaking News

Trending right now:
Description
 
Oct 11, 2012

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന്‌ 23400 രൂപാ

image കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്‌ സ്വര്‍ണവില കൂടുന്നത്‌. പവന്‌ ഇന്ന്‌ 80 രൂപാ കൂടി 23400 രൂപയായി. ഗ്രാമിന്‌ 10 രൂപയാണ്‌ കൂടിയത്‌. ഒരുഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെവില 2925 രൂപയാണ്‌. രാജ്യാന്തര വിപണിയില്‍ വിലകുറഞ്ഞതാണ്‌ ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്‌. കഴിഞ്ഞ ആഴ്‌ചകളില്‍ സ്വര്‍ണവിലയില്‍ കുറവ്‌ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം പകുതിയോടെ 24160 രൂപയിലെത്തി റെക്കോഡിട്ട സ്വര്‍ണവില പിന്നീട്‌ കുറയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച 23120 രൂപയായി താഴ്‌ന്ന വില പിന്നീട്‌ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ്‌ ചൊവ്വാഴ്‌ച മുതല്‍ വീണ്ടും കൂടി തുടങ്ങിയത്‌.