Breaking News

Trending right now:
Description
 
Oct 11, 2012

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കലോല്‍സവം 26-ന്‌

image ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ വിവിധ മത്സരങ്ങള്‍ ഒക്ടോബര്‍ 26, 27 തിയതികളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഈ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക്‌ യുക്‌മ കലാമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതാണ്‌.

BRAUNSTONE & AYLESTONE, NEWPARKS, GLENFIELD & WOODGATE, GENERAL HOSPITAL, OADBY, WIGSTON & MELTON ROAD എന്നിങ്ങനെ മൂന്നു റീജനുകളായി തിരിച്ചാണ്‌ മത്സരങ്ങള്‍ നടത്തുക.

BRAUNSTONE & AYLESTONE റീജിയന്റെ ഭാരവാഹികള്‍ വിനോജ്‌, ബിന്‍സി, ജോര്‍ജ്‌ എന്നിവരാണ്‌.

NEWPARKS, GLENFIELD & WOODGATE റീജിയന്റെ ഭാരവാഹികള്‍ സിജോ, മെയ്‌മോള്‍ എന്നിവരാണ്‌.

GENERAL HOSPITAL, OADBY, WIGSTON & MELTON ROAD റീജിയന്റെ ഭാരവാഹികള്‍ അനില്‍, കിരണ്‍ എന്നിവരാണ്‌.

കലോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റീജണല്‍ ഭാരവാഹികളുമായി ബന്ധപ്പെടുക. ഒക്ടോബര്‍ 20 ആണ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ട അവസാന തിയതി.