Breaking News

Trending right now:
Description
 
Jul 17, 2013

ചില ‘ക’കള്‍.

കവിത, ഷീബ ഷിജു ,ദുബായ്‌
image

 


കക്ക.

പണ്ട് വിരുദ്ധമായിരുന്നു,

തോടുരിഞ്ഞു തണുപ്പിച്ചു

കവറില്‍  കിട്ടുന്നതിനാല്‍

ഇന്ന് ശരിപക്ഷത്താണുള്ളത്.

 

കാക്ക.

അമ്മയെ പേര്‍ത്തും അടുപ്പിലെ

ചൂടിലുരുക്കുന്നുവെന്നതിനാല്‍

കുഞ്ഞിന്റെ കയ്യിലെ നെയ്യപ്പം

തട്ടിയെടുത്ത വിരുദ്ധനാണ്.

പിന്നാമ്പുറത്തെറിഞ്ഞ മീന്തല

കിണറ്റിലിടാതെ കൊത്തിയക്കര

കടന്നാല്‍ സ്ത്രീ പക്ഷം,

അല്ലെങ്കില്‍ മറുപക്ഷം.

 

കാക്ക.

കറിക്കുപ്പേറി, ചോറ് വെന്ത്

കുഴഞ്ഞാലും വീട്ടിലെ കാക്ക

മിണ്ടാതുണ്ടെണീററാല്‍ സമദൂരം,

അല്ലേല്‍ വാക്കൈ പൂരം.  

 

കാക്കി.

തെരുവിലെന്റെ മക്കളെ

കരയിക്കുന്ന ലാത്തികള്‍

ഫെമിനൈന്‍ മസ്ക്കുലൈന്‍ 

ഷണ്ഡത്വം മാത്രമാവുന്നു