Breaking News

Trending right now:
Description
 
Oct 11, 2012

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്‌

image സീേറാ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്‌ സെപ്‌റ്റംബര്‍ 30 ഞായറാഴ്‌ച ഗ്രോസ്‌ഗാവിലെ (ജര്‍മനി) ബുട്ടല്‍ബോണ്‍ സെന്റ്‌ നിക്കോളാവൂസ്‌ പള്ളിയില്‍വച്ച്‌ സ്വീകരണം നല്‍കി. ജര്‍മന്‍ ഇടവക വികാരി ഫാ. ജൊവാകിം രസ്‌പോണ്ടടെക്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനെ സ്വാഗതം ചെയ്‌തു.

പത്ത്‌ വൈദികര്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിനോടൊപ്പം സമൂഹബലി അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സ്വീകരണസമ്മേളനത്തില്‍ ഫാ. ജോര്‍ജ്‌ ചിറ്റിലപ്പിള്ളിയും പിതാവിനെ സ്വാഗതം ചെയ്‌തു. ഫാ. ദേവദാസ്‌ പോള്‍, ഫാ. ലെജു മാത്യു, ഫാ. ധന്യാനന്ദ, ഗ്രോസ്‌ഗാവ്‌ മുന്‍ മേയര്‍ ഹെല്‍മുട്ട്‌ കിന്‍കെല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവ്‌്‌ ആശംസകള്‍ക്കും സ്വീകരണത്തിനും നന്ദി പറഞ്ഞു.