Breaking News

Trending right now:
Description
 
Jul 16, 2013

രാജ്യത്തെ 22 ബാങ്കുകള്‍ക്കു റിസര്‍വ്‌ ബാങ്ക്‌ പിഴ ചുമത്തി

image കെവൈസി, അനധികൃത പണമിടപാടു തടയുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കാത്തതിനു രാജ്യത്തെ 22 ബാങ്കുകള്‍ക്കു റിസര്‍വ്‌ ബാങ്ക്‌ പിഴ ചുമത്തി. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ബാങ്ക്‌ ഓഫ്‌ ബറോഡയും ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ സ്റ്റാന്‍ചാര്‍ട്ട്‌, സിറ്റിബാങ്ക്‌, ബിഎന്‍പി പരിബാസ്‌ ഉള്‍പ്പെടെ ഏഴു ബാങ്കുകളുടെ വിശദീകരണം തൃപ്‌തികരമാണെന്നു കണ്ട്‌ നടപടികളില്‍ നിന്നൊഴിവാക്കിയതായി റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചു. എന്നാല്‍ ചില കാര്യങ്ങളില്‍ ഈ ബാങ്കുകള്‍ക്ക്‌ മുന്നറിയിപ്പു നോട്ടീസ്‌ മാത്രം നല്‍കും. മറ്റ്‌ ഏഴു ബാങ്കുകളുടെ കാര്യത്തില്‍ പരിശോധന ആരംഭിച്ചിരുന്നു. ഈ ബാങ്കുകള്‍ക്കെതരായ പിഴശിക്ഷാ നടപടികള്‍ പുരോഗമിച്ചുവരുകയാണ്‌. 50,000 രൂപയ്‌ക്കു മേലുള്ള നിക്ഷേപം, മ്യൂച്വല്‍ഫണ്ട്‌, ഇന്‍ഷ്വറന്‍സ്‌, സ്വര്‍ണനാണയ വില്‍പ്പന തുടങ്ങിയവയുടെ കാര്യത്തില്‍ കെവൈസി നിശ്ചയമായും പാലിക്കണമെന്നു റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.