Breaking News

Trending right now:
Description
 
Jul 16, 2013

പ്രമേഹരോഗികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡയബീസ്‌

image പ്രമേഹരോഗികള്‍ക്കു രോഗാവസ്ഥയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച്‌ മരുന്നിന്റെ അളവു ക്രമീകരിക്കാന്‍ ഡോക്ടര്‍മാരുടെ സേവനം തത്‌സമയം ലഭ്യമാക്കുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡയബീസ്‌ പുറത്തിറക്കി. കൊച്ചി സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ ആസ്ഥാനമായ സൂം ഹെയ്‌ലന്‍ എന്ന കമ്പനിയാണ്‌ ഇതു പുറത്തിറക്കിയത്‌. ഇത്തരം സംരംഭങ്ങള്‍ ഇന്ത്യയില്‍ ആദ്യമാണെന്ന്‌ സൂം ഹെയ്‌ലന്‍ സാരഥി ഡോ. പ്രശാന്ത്‌ വര്‍ക്കി അമ്പൂക്കന്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഗ്ലൂക്കോമീറ്ററിലോ ലാബിലോ പരിശോധിച്ചശേഷം ഡയബീസ്‌ ആപ്പ്‌ ഉപയോഗിച്ച്‌ മൊബൈല്‍ വഴി രേഖപ്പെടുത്തുമ്പോള്‍ അതു ഡോക്ടറുടെ മൊബൈലിലെത്തും. മരുന്നിന്റെ അളവുമാറ്റം, വിദഗ്‌ധ ചികിത്സ അടിയന്തരമായി തേടേണ്ടതുണ്ട തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ നിര്‍ദേശം ലഭിക്കും. പഞ്ചസാരയുടെ അളവു ക്രമാതീതമാണെങ്കില്‍ അടിയന്തര സംവിധാനം ഏര്‍പ്പെടുത്താനും ഡോക്ടര്‍ക്കു കഴിയും. സേവനങ്ങളുടെ പണം ഓണ്‍ലൈനായി ഈടാക്കാം. സൂം ഹെയ്‌ലന്‌ സാങ്കേതിക സേവനം നല്‍കുന്നത്‌ സ്‌റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജില്‍ത്തന്നെയുള്ള റിയലീസ്‌ ടെക്‌നോളജി സൊല്യൂഷന്‍സാണ്‌.