Breaking News

Trending right now:
Description
 
Jul 15, 2013

സാംസങ്‌ ഇന്ത്യയുടെ ടെലിവിഷനുകള്‍ക്ക്‌ പുതിയ ബിഐഎസ്‌ സുരക്ഷാ സാക്ഷ്യപത്രം

image സാംസങ്‌ ഇന്ത്യയുടെ ടെലിവിഷനുകള്‍ക്ക്‌ പുതിയ ബിഐഎസ്‌ സുരക്ഷാ മാനദണ്‌ഡങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ സാക്ഷ്യപത്രം (സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ സേഫ്‌റ്റി). ഈ അംഗീകാരം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ ടെലിവിഷന്‍ നിര്‍മാണ കമ്പനിയാണ്‌ സാംസങ്‌ ഇന്ത്യ. സാംസങ്‌ ഇന്ത്യയുടെ പ്രിന്ററുകള്‍ക്ക്‌ ഈ സാക്ഷ്യപത്രം ഈ വര്‍ഷം ജൂണില്‍ ലഭിച്ചിരുന്നു.

സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ ഇന്ത്യന്‍ സബ്‌സിഡിയറിയായ സാംസങ്‌ ഇന്ത്യ യ്‌ക്ക്‌ നോയിഡയിലും, ചെന്നൈയിലും നിര്‍മ്മാണ പ്ലാന്റുകളുണ്ട്‌. ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്ന മിക്കവാറും കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ മൊബൈല്‍ ഉല്‍പന്നങ്ങള്‍ ഈ പ്ലാന്റുകളില്‍ ഉല്‍പാദിപ്പിക്കുന്നവയാണ്‌.