Breaking News

Trending right now:
Description
 
Jul 15, 2013

മാണിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇടതു നീക്കം ?

image ഡല്‍ഹി: കേരളത്തിലെ യുഡിഎഫ്‌ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്ന മുന്‍നിലപാട്‌ പുന: പരിശോധനക്ക്‌ വിധേയമാക്കുമെന്നും വേണ്ടിവന്നാല്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുമെന്നും സിപിഐ(എം) പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍ ഇന്ന്‌ ഡല്‍ഹിയില്‍ വ്യക്തമാക്കി. 

പുതിയ രാഷ്ട്രീയ ചുവടുവയ്‌പ്പിന്റെ ചിത്രമാണ്‌ ഇത്‌ നല്‌കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയാകുവാന്‍ കെ.എം മാണി യോഗ്യനാണെന്ന്‌ പിസി ജോര്‍ജ്‌ പറഞ്ഞതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നടക്കുന്ന മുന്നൊരുക്കങ്ങളുടെ അറിയിപ്പായാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്‌.
എസ്‌.രാമചന്ദ്രന്‍ ഇന്ന്‌ വ്യക്തമാക്കിയത്‌ മുഖ്യമന്ത്രി രാജി വയ്‌ക്കാതെ മറ്റൊരു പോം വഴിയില്ലെന്നും ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുവെന്നുമാണ്‌.
സിപിഐയും ബദല്‍ സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ചിരുന്നു. 

ജനവിരുദ്ധ നയങ്ങളുടെ പേരില്‍ ഈ സര്‍ക്കാരിനെ ജനങ്ങള്‍ പുറത്തിറക്കട്ടെ എന്ന നിലപാട്‌ സിപിഎം സ്വീകരിച്ചതിനു പിന്നില്‍ അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കുന്നതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനുള്ള താല്‌പര്യകുറവാണ്‌. 

എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ സമരം ചെയ്‌തിട്ടു അതില്‍ നിന്നു പിന്നോട്ട്‌ പോയാല്‍ രാഷ്ട്രീയമായ തിരിച്ചടിയാകും എന്ന ബോധ്യം ഉള്ളതുകൊണ്ടാണ്‌ കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ പുതിയ നീക്കത്തിന്‌ സിപിഎം കരുക്കള്‍ നീക്കുന്നത്‌.

മുസ്ലീം ലീഗുമായി കോണ്‍ഗ്രസ്‌ നേതൃത്വം ഇടഞ്ഞതും കേരള കോണ്‍ഗ്രസിനെ ഈ ബദല്‍ നീക്കത്തിന്‌ പ്രേരിപ്പിക്കുന്നു. 

കെ.എം മാണിക്ക്‌ മുഖ്യമന്ത്രിയാകുവാനുള്ള സുവര്‍ണാവസരമാണ്‌ ഇപ്പോള്‍ തുറന്ന്‌ കിട്ടിയിരിക്കുന്നത്‌. മുഖ്യമന്ത്രിയാകുവാന്‍ താനില്ലെന്ന്‌ കെംഎം മാണി ഇന്നു പറഞ്ഞുവെങ്കിലും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്‌ ഈ നീക്കം തന്നെയാണ്‌. മുസ്ലീം ലീഗിനെ സിപിഎമ്മിന്‌ താല്‌പര്യമില്ലെങ്കിലും കേരള കോണ്‍ഗ്രസിനോട്‌ പത്യമൊന്നുമില്ല. പ്രാദ്ദേശിക പാര്‍ട്ടി, ന്യുന പക്ഷപാര്‍ട്ടി തുടങ്ങിയ ഗുണങ്ങള്‍ കേരള കോണ്‍ഗ്രസിനൊണ്ടുതാനും.