Breaking News

Trending right now:
Description
 
Jul 15, 2013

അന്ന സണ്ണിക്ക്‌ എം.എഫ്‌.എം അഖിലേന്ത്യാ രണ്ടാം റാങ്ക്‌

image മിനിസ്‌ട്രി ഓഫ്‌ ടെക്‌സ്റ്റയില്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്‌നോളജി (നിഫ്‌റ്റ്‌)-യുടെ മാസ്റ്റര്‍ ഓഫ്‌ ഫാഷന്‍ മാനേജ്‌മെന്റ്‌ (എം.എഫ്‌.എം) പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടാം റാങ്ക്‌ ന്യൂഡല്‍ഹി സെന്ററില്‍ പഠിച്ച കൊച്ചിയിലെ അന്ന സണ്ണിക്ക്‌. ഫൈനല്‍ സ്‌കോര്‍ 9.68. ഇന്ത്യയിലെ 13 സെന്ററുകളിലായി 360 വിദ്യാര്‍ഥികളാണുണ്ടായിരുന്നത്‌.

എം.എഫ്‌.എം 2011 എന്‍ട്രന്‍സ്‌ പരീക്ഷ റാങ്ക്‌ ലിസ്റ്റില്‍ കേരളത്തില്‍ ഒന്നാമതും അഖിലേന്ത്യാ തലത്തില്‍ പതിനൊന്നാമതുമായിരുന്നു അന്നയുടെ സ്ഥാനം. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ മധുര ഫാഷന്‍ ആന്‍ഡ്‌ ലൈഫ്‌സ്റ്റൈലില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു.

കൊച്ചി അബാന ടേണ്‍ കീ ബില്‍ഡര്‍ പ്രൊമോട്ടര്‍ പഴുവക്കളം സണ്ണി ജേക്കബ്‌ - എടത്വ ചെക്കിടിക്കാട്‌ കരിക്കംപള്ളില്‍ ആഷ്‌ലി ദമ്പതികളുടെ മകളാണ്‌ അന്ന. ഏക സഹോദരന്‍ ജെയ്‌ക്ക്‌ സണ്ണി.