Breaking News

Trending right now:
Description
 
Oct 11, 2012

അമൃതാനന്ദമയി ഒക്ടോബര്‍ 23 മുതല്‍ മൂന്നു ദിവസം ലണ്ടനില്‍

ഒക്ടോബര്‍ 27 മതുല്‍ 29 വരെ ഹോളണ്ടിലും നവംബര്‍ 17 മുതല്‍ 18 വരെ അയര്‍ലണ്ടിലും സന്ദര്‍ശനം
image മാതാ അമൃതാനന്ദമയി ഒക്ടോബര്‍ 23 മുതല്‍ 25 വരെ യുകെയില്‍ സന്ദര്‍ശനം നടത്തും. 23-ന്‌ വൈകുന്നേരം ലണ്ടനിലാണ്‌ അമ്മയ്‌ക്ക്‌ സ്വീകരണം. അലക്‌സാണ്ട്രാ പാലസിലാണ്‌ മാതാ അമൃതാനന്ദമയി സന്ദര്‍ശകരെ സ്വീകരിക്കുക.

ധ്യാനം, പൂജ, ആത്മീയ പ്രഭാഷണങ്ങള്‍, സംഗീതപരിപാടികള്‍ എന്നിവയ്‌ക്കു പുറമെ വിശ്വാസികള്‍ക്ക്‌ അമ്മയെ നേരിട്ടു കാണുന്നതിനും അവസരമുണ്ട്‌. ദര്‍ശന്‌ പ്രത്യേക ഫീസ്‌ ഈടാക്കുന്നതല്ല. എന്നാല്‍ ടോക്കണ്‍ വാങ്ങിയിരിക്കണം. ഫോട്ടോയോ, വീഡിയോയോ റിക്കോര്‍ഡിംഗോ അനുവദിക്കില്ല.

പതിനൊന്നു യൂറോപ്യന്‍ നഗരങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ്‌ ലണ്ടനിലെത്തുന്നത്‌. 160,000 പേരോട്‌ നേരിട്ട്‌ സംസാരിക്കും.

ഒക്ടോബര്‍ 27 മതുല്‍ 29 വരെ ഹോളണ്ടിലും നവംബര്‍ 17 മുതല്‍ 18 വരെ അയര്‍ലണ്ടിലും സന്ദര്‍ശനം നടത്തും.