Breaking News

Trending right now:
Description
 
Jul 15, 2013

ഖത്തറില്‍ താഴ്‌ന്ന ജോലിയുള്ള പ്രവാസികള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നിഷേധിക്കും

Aleena Geoby/നഴ്‌സുമാരെ ഈ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
image ഡ്രൈവിംഗ്‌ ലൈസന്‍സിന്‌ ഖത്തറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. ഏതു വിസയിലാണ്‌ ഖത്തറിലെത്തിയിരിക്കുന്നത്‌ എന്നു നോക്കിയായിരിക്കും ഇനി ഡ്രൈവിംഗ്‌ സ്‌കൂളുകളില്‍ ചേരാന്‍ കഴിയുക. ക്ലര്‍ക്ക്‌, സ്‌റ്റുവാര്‍ഡ്‌സ്‌, കാഷ്യര്‍, സെയില്‍സ്‌മാന്‍, ഫോര്‍മാന്‍, ടെയ്‌ലര്‍, ബ്ലാക്ക്‌സ്‌മിത്ത്‌, മേയ്‌സണ്‍, കുക്ക്‌, കാര്‍പ്പന്റര്‍, പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷന്‍, മെക്കാനിക്‌, കംപ്യൂട്ടര്‍ ടെക്‌നീഷ്യന്‍, വെയ്‌റ്റര്‍, ബാര്‍ബര്‍, ബ്യൂട്ടി സലൂണ്‍ വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍, ഫോട്ടോഗ്രാഫര്‍, സെക്രട്ടറി എന്നീ ജോലികളിലുള്ളവര്‍ക്കാണ്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നിഷേധിക്കുന്നത്‌. ഇതിനായി കൃത്യമായ ഉത്തരവ്‌ പുറത്തിറക്കിയിട്ടില്ലെങ്കിലും ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ ഇത്തരക്കാര്‍ക്ക്‌ അഡ്‌മിഷന്‍ നല്‌കുന്നില്ല. ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക്‌ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ തടസമില്ല.

താഴ്‌ന്ന ജോലികളിലെ വിസയിലെത്തി ഡ്രൈവര്‍മാരായി ജോലി നോക്കുന്നതും ടാക്‌സികള്‍ ഓടിക്കുന്നതും നിയന്ത്രിക്കുന്നതിനാണ്‌ പുതിയ നിയമം. ഖത്തറിലെ റോഡുകളില്‍ ടാക്‌സികള്‍ നിറയുന്നത്‌ തടയുന്നതിന്‌ നിയമങ്ങള്‍ നടപ്പാക്കുമെന്ന്‌ ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. 


ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, പൈലറ്റുമാര്‍, ആര്‍ക്കിടെക്ട്‌, ലോയര്‍, അക്കൗണ്ടന്റ്‌, അഡ്‌മിനിസ്‌ട്രേറ്റര്‍, സെയില്‍സ്‌ സൂപ്പര്‍വൈസര്‍, റിസപ്‌ഷനിസ്റ്റ്‌, ക്ലിയറന്‍സ്‌ ഏജന്റ്‌, ഫിറ്റ്‌നസ്‌ ട്രെയ്‌നര്‍ എന്നീ വിസകളില്‍ എത്തുന്നവര്‍ക്ക്‌ ലൈസന്‍സ്‌ എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. നഴ്‌സുമാരെ ഈ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. 


പഴയ കാറുകള്‍ നിരോധിക്കുന്നതിനും ഖത്തര്‍ ആലോചിക്കുന്നുണ്ട്‌. ഡ്രൈവിംഗ്‌ ക്ലാസുകളും ടെസ്‌റ്റും അതീവ കര്‍ശനമാക്കും. നാലു പ്രാവശ്യത്തില്‍ കൂടുതല്‍ തവണ ആര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുമതി നല്‌കില്ല.