Breaking News

Trending right now:
Description
 
Jul 15, 2013

റൗളിങിന്റെ രഹസ്യം പൊളിഞ്ഞു

image അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച കുറ്റാന്വേഷണ നോവല്‍ എന്നു വിലയിരുത്തപ്പെടുന്ന ദ കുക്കൂസ്‌ രചിച്ചത്‌ ഹാരി പോട്ടര്‍ കൃതികളുടെ രചയിതാവ്‌ ജെ.കെ. റൗളിംഗ്‌ ആണെന്നു തെളിഞ്ഞു. മിലിട്ടറി പൊലീസ്‌ സര്‍വീസില്‍നിന്നു വിരമിച്ച റോബര്‍ട്ട്‌ ഗാല്‍ബ്രെയ്‌ത്തിന്റെ പേരാണു രചയിതാവിന്റെ സ്ഥാനത്തു കൊടുത്തിരുന്നത്‌. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ ഗാല്‍ബ്രെയ്‌ത്തിന്റെ പ്രഥമ നോവലാണിതെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇത്രയും മികച്ചൊരു നോവല്‍ തുടക്കക്കാരനില്‍നിന്ന്‌ ഉണ്ടാവില്ലെന്ന്‌ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ സണ്‍ഡേ ടൈംസ്‌ പത്രം നടത്തിയ അന്വേഷണത്തിലാണു റൗളിംഗിന്റെ മുഖംമൂടി അഴിഞ്ഞുവീണത്‌. കുറേനാള്‍കൂടി രഹസ്യം കാത്തുസൂക്ഷിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നു റൗളിംഗ്‌ പിന്നീട്‌ വെളിപ്പെടുത്തിയിരുന്നു.