Breaking News

Trending right now:
Description
 
Jul 14, 2013

കുട്ടികൾക്കായി മെൽബണിൽ മലയാളം ക്ലാസുകൾ

GEORGE THOMAS
image

മെൽബണ്‍ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) ആഭിമുക്യത്തിൽ മെൽബണിൽ കുട്ടികൾക്കായി എല്ലാ ശനിയാഴ്ചയും മലയാളം ക്ലാസുകൾ നടത്തുന്നു. രാവിലെ പത്തു മുതൽ പതിനൊന്നര വരെ ആണ് ക്ലാസുകൾ.  Dandenong North, St  Gerard സ്കൂളിൽ വെച്ചാണ്‌ ക്ലാസുകൾ നടത്തുന്നത്. എട്ടു വയസിനു താഴെ ഉള്ളവര്ക്ക് അക്ഷരങ്ങൾ, വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയും, എട്ടു വയസിനു താഴെ ഉള്ള കുട്ടികൾക്ക് പാട്ടുകൾ, കളികൾ  എന്നിവയും ആയാണ് ക്ലാസുകൾ ക്രമപെടുത്തിയിരിക്കുനത്. സ്കൂൾ അവധിക്കു ശേഷം ജൂലൈ 20 ശനിയാഴ്ച മുതൽ പുതിയ ബാച്ചുകൾ തുടങ്ങുന്നു.         

മെൽബണിലെ ബെറിക്കിൽ ഉള്ള രവി സാറിന്റെ നേതൃത്വത്തിൽ ആണ് ക്ലാസുകൾ നടത്തുന്നത്. കേരളത്തില നിന്നും ദൂരെ താമസിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ കേരള പൈതൃകത്തിൽ വളരുവാൻ ആഗ്രഹിക്കുന്നവർ ആണ് മലയാളം ക്ലാസ്സിലേക്ക് കുട്ടികളെ വിടുന്നത്. കുട്ടികള്ക്ക് രസകരമായ രീതിയിൽ കളിചിരികളും തമാശകളും ആയാണ് ക്ലാസുകൾ നടത്തുന്നത്. മലയാളീ അസോസിയേഷൻ യുത്ത് വിങ്ങും രവി സാറിനെ ക്ലാസ്സുകൾക്ക് സഹായിക്കുന്നു. ക്ലാസ്സുകൾക്കായി പ്രത്യേക സിലബസും തയാറാക്കിയിട്ടുണ്ട്. 

സ്കൂൾ അധികൃതരുടെ ഭാഗത്ത്‌ നിന്നും മാത്രുഭാഷ പരിശീലനത്തിനു നല്ല പ്രോത്സാഹനം ആണ്. ക്ലാസ് നടക്കുനൻ സമയത്ത് മാതപിതാകൾക്ക് വിശ്രമിക്കാനും, കാർ പാർക്ക്‌ ചെയ്യാനും പ്രത്യേക സംവിധാനങ്ങൾ എർപെടുത്തിയിട്ടുണ്ട്. തികച്ചും സൌജന്യമായിട്ടാണ് ക്ലാസുകൾ നടത്തുന്നത്. താല്പര്യം ഉള്ളവര വിനോദ് (04 25007704) എന്ന നമ്പറിൽ ബന്ധപ്പെടുകയോ, ശനിയാഴ്ച പത്തുമണിക്ക് സ്കൂളിൽ നേരിട്ട് വരികയോ ചെയ്യുക. അഡ്രസ്‌ :-   17, ഗGladstone Road, Dandenong North.   

മലയാളീ അസോസിയേഷൻ 2013 കമ്മറ്റിയിലെ യുവ നേതൃത്വത്തിൽ ക്രിക്കെറ്റ് ടൂർണമെന്റ്, മലയാളം വായനശാല, ഓണാഘോഷം മുതലായ പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.