Breaking News

Trending right now:
Description
 
Jul 14, 2013

സിഡ്‌നിയില്‍ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

image സിഡ്‌നി: വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്ത്യാദരങ്ങളോടെ സിഡ്‌നിയിലെ ക്യാംബലില്‍ ജൂലൈ അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളില്‍ വആഘോഷിച്ചു. അഞ്ചാം തിയതി വൈകുന്നേരം 5.30ന്‌ ഫാ. തോമസ്‌ ആലൂക്ക, ഫാ. ജോഷി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റവും തുടര്‍ന്ന്‌ വി.കുര്‍ബാനയും ലദീഞ്ഞും നടന്നു.

ആറാം തിയതി ശനിയാഴ്‌ച രാവിലെ 10.45 ന്‌ ഫാ. തോമസ്‌ ആലൂക്കായുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ ദര്‍ശന സമൂഹത്തെ തിരഞ്ഞെടുത്തു. ഏഴാം തിയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ Wollongong Bishop Peter Ingham, SyroMalabar National Coordinator Fr.Francis Kolenchery, Sydney kaldaya rite assistant vicar Fr. Joseph Kachappally, Ruse church vicar Fr. Tony, SyroMalabar chaplain Fr.Thomas Alukka എന്നിവര്‍ ചേര്‍ന്ന്‌ അര്‍പ്പിച്ച സമൂഹബലിയെ തുടര്‍ന്ന്‌ അഘോഷപൂര്‍വമായ പ്രദക്ഷിണവും തുടര്‍ന്ന്‌ റൂസ്‌ കമ്യൂണിറ്റി ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ആനുവല്‍ ബൈബിള്‍ ക്വിസ്‌ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.

ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുവാന്‍ ക്യാംബല്‍ ടൗണില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

കേരളത്തനിമയില്‍ ഭക്ത്യാദരങ്ങളോടെ നടത്തിയ തിരുനാള്‍ കര്‍മ്മങ്ങളിലും കലാപരിപാടികളിലും സ്‌നേഹ വിരുന്നിലും പങ്കെടുത്ത്‌ തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസ ചൈതന്യം ഓസ്‌ട്രേലിയായിലും തെളിച്ചു കാട്ടി മാതൃകയായി.