Breaking News

Trending right now:
Description
 
Jul 14, 2013

സാഹിത്യ സല്ലാപത്തില്‍ ‘അമേരിക്കന്‍ മലയാളികളും അമേരിക്കന്‍ സംസ്ക്കാരവും’ ഒരു ചര്‍ച്ച

മാത്യു മൂലേച്ചേരില്‍
image


ന്യൂയോര്‍ക്ക്‌: ഈ ശനിയാഴ്ച (07/13/2013) നടക്കുന്ന ഇരുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ വിഷയം ‘അമേരിക്കന്‍ മലയാളികളും അമേരിക്കന്‍ സംസ്ക്കാരവും’ എന്നതായിരിക്കും. ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും  താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും, മലയാളത്തെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്.

കഴിഞ്ഞ ശനിയാഴ്ച (07/06/2013) നടന്ന  അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ  കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തിലെ ചര്‍ച്ചാവിഷയം ഡോ: എന്‍. പി. ഷീല അവതരിപ്പിച്ച ‘പീഡനം ഏകാപക്ഷീയമോ?’  എന്നതായിരുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് വളരെ ഗൌരവമേറിയ ചര്‍ച്ച നടത്തപ്പെട്ടു.

ചെറിയാന്‍ കെ. ചെറിയാന്‍, എബ്രഹാം തെക്കേമുറി, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, രാജു തോമസ്‌, എ. സി. ജോര്‍ജ്ജ്, സി. എം. സി., ത്രേസിയാമ്മാ നാടാവള്ളില്‍, ഷീലാ, ചെറു, അബ്രാഹം, ജെയിംസ്‌, മഹാകപി വയനാടന്‍, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍), സുനില്‍ മാത്യു വല്ലാത്തറ, പ്രവീണ്‍ പോള്‍,  സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, ജയിന്‍ മുണ്ടയ്ക്കല്‍, മാത്യു മൂലേച്ചേരില്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.   സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു  വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: