Breaking News

Trending right now:
Description
 
Jul 13, 2013

പന്ത്രണ്ട്‌ കൈമുദ്രകള്‍ക്ക്‌ ഖത്തറില്‍ നിരോധനം

അലീന ജോബി/ 12 Offensive Hand signs are Punishable in Qatar
image ഖത്തറിലെ ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ചേരാത്ത രീതിയിലുള്ള പന്ത്രണ്ട്‌ കൈമുദ്രകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്നവയാണ്‌ ഈ മുദ്രകളില്‍ മിക്കവയും. ഈ മുദ്രകള്‍ പൊതുനിരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ നിയമലംഘനമായി കരുതുമെന്നും ശിക്ഷ നല്‌കുമെന്നും കമ്യൂണിറ്റി പോലീസ്‌ വകുപ്പിലെ ക്യാപ്‌റ്റന്‍ റാഷിദ്‌ മുബാറക്ക്‌ അല്‍-ഖയറീന്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍നിന്നുള്ള വിവിധ സമൂഹങ്ങളുടെ പ്രതിനിധികളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാകാര്യങ്ങളില്‍ മികവു നേടുന്നതിന്‌ ഖത്തറിലെ എല്ലാ വിദേശസമൂഹങ്ങളും സഹകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസാണെന്ന പേരില്‍ തട്ടിപ്പു നടത്തുന്നവരെ നേരിടാന്‍ വിദേശികള്‍ക്ക്‌ പോലീസുകാരുടെ ഐഡി കാര്‍ഡ്‌ ആവശ്യപ്പെടാം. പോലീസ്‌ വേഷത്തിലോ സിവില്‍ വേഷത്തിലോ ഉള്ളവരുടെ ഐഡി കാര്‍ഡ്‌ ചോദിക്കാം.

വിദേശികളുടെ കൈവശം ഐഡി കാര്‍ഡില്ലെങ്കില്‍ ആയിരം റിയാല്‍ ശിക്ഷ വിധിക്കും എന്ന പ്രചാരണം ശരിയല്ലെന്ന്‌ കഴിഞ്ഞ ദിവസം മിനിസ്‌ട്രി ഓഫ്‌ ഇന്റീരിയര്‍ വ്യക്തമാക്കിയിരുന്നു. ഐഡി കാര്‍ഡ്‌ കാണിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കാണ്‌ ശിക്ഷ ഏല്‍ക്കേണ്ടി വരുന്നത്‌. ഐഡി കാര്‍ഡ്‌ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്‌ കൈവശമില്ലെങ്കില്‍ അത്‌ എത്തിക്കുന്നതുവരെ തടഞ്ഞുവയ്‌ക്കും.

പരമ്പരാഗത ഇസ്ലാമിക്‌ രാജ്യമായ ഖത്തറിലെ എല്ലാ താമസക്കാരും ഇവിടുത്തെ നിയമങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കണമെന്നും ക്യാപ്‌റ്റന്‍ റാഷിദ്‌ നിര്‍ദ്ദേശിച്ചു. മാന്യമായ വസ്‌ത്രങ്ങളായിരിക്കണം പുരുഷന്മാരും സ്‌ത്രീകളും ധരിക്കേണ്ടത്‌. ഖത്തറിലെ പൗരന്മാരുടെ അഭിരുചികള്‍ക്ക്‌ ചേരാത്ത വസ്‌ത്രം ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ശരീരം ശരിയായ രീതിയില്‍ മറയ്‌ക്കുന്നതായിരിക്കണം വസ്‌ത്രങ്ങളെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അനുവാദമില്ലാതെ ആരുടെയും ചിത്രങ്ങലെടുക്കാനാവില്ല.

പൊതുനിരത്തുകളിലും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലും വിപണികളിലും ഭിക്ഷ യാചിക്കുന്നതിന്‌ കടുത്ത നിരോധനമുണ്ട്‌. ധനസഹായം ആവശ്യമുള്ളവര്‍ ചാരിറ്റി സംഘടനകളെ സമീപിക്കാം. കുടുംബങ്ങള്‍ക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലത്ത്‌ ചൂണ്ടയിടീല്‍, സൈക്ലിംഗ്‌ എന്നിവ അനുവദിക്കില്ല. പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും മറ്റും ഉറങ്ങുന്നതിനും മറ്റുള്ളവരുടെ വീടുകള്‍ക്കു മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും വിലക്കുണ്ട്‌. മതിലുകളിലും മറ്റും വരയ്‌ക്കുന്നതും ജനങ്ങള്‍ക്ക്‌ അപമാനകരമാകുന്ന രീതിയില്‍ ഗ്രാഫിറ്റികള്‍ രൂപപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്‌. 
contact: globalmalayalam@gmail.com