Breaking News

Trending right now:
Description
 
Jul 13, 2013

ഗുണകരമായ നല്ല പാരമ്പര്യങ്ങള്‍ കുടുംബങ്ങളുടെ ഒത്തൊരുമയിലൂടെ മുന്നോട്ടു കൊണ്ടുപോകണം: പ്രഫ. ആനി കോശി

Dr. Annie Koshi Inaugurates Karikampallil Abroad Family Meet in New York
image ന്യൂയോര്‍ക്ക്‌: സമൂഹത്തിനു ഗുണകരമായ നല്ല പാരമ്പര്യങ്ങള്‍ കുടുംബങ്ങളുടെ ഒത്തൊരുമയിലൂടെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്നു അമേരിക്കയിലെ പ്രമുഖ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ വിദഗ്‌ധയും എഴുത്തുകാരിയുമായ പ്രഫ.ഡോ. ആനി കോശി.

കരിക്കംപള്ളില്‍ എബ്രോഡ്‌ ദ്വിദിന കുടുംബസമ്മേളനം ലേക്ക്‌ ജോര്‍ജ്‌ ടിക്കി റിസോര്‍ട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഡോ. ആനി.

അഞ്ചു തലമുറയില്‍പ്പെട്ട കുടുംബാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ബോസ്‌റ്റണ്‍, ന്യൂയോര്‍ക്ക്‌, ന്യൂജഴ്‌സി, അറ്റലാന്റ, ഡിട്രോയിറ്റ്‌, ഷിക്കാഗോ, ഹ്യൂസ്‌റ്റണ്‍ എന്നിങ്ങനെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയവരുണ്ടായിരുന്നു.

മെറിന്‍ മാത്യു, സാറാ ജോണ്‍സണ്‍ എന്നിവരുടെ ശാസ്‌ത്രീയ നൃത്തം, സാറാ, മരിയ, കാത്തി, മെറിന്‍ എന്നിവരുടെ ഗാനങ്ങള്‍, അനിമ്മ, തറമ്മ, സിന്‍ഡി, ഷേര്‍ളി, ജോണ്‍സന്‍ എന്നിവരുടെ ഗാനമേള തുടങ്ങിയവ സംഘടിപ്പിച്ചു. ക്രൂയിസും കൂടാതെ വര്‍ണാഭമായ കരിമരുന്നു പ്രയോഗവുമുണ്ടായിരുന്നു. വിവിധ കുടുംബാംഗങ്ങളുടെ ജന്മദിനവും സമ്മേളനത്തിനോടനുബന്ധിച്ച്‌ ആഘോഷിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഇളമത കുടുംബം ആശംസകള്‍ നേര്‍ന്നു.

കരിക്കംപള്ളില്‍ എബ്രോഡ്‌ കുടുംബയോഗം കമ്മിറ്റിയിലേക്ക്‌ ജോജി (ഡിട്രോയിറ്റ്‌))<, മാത്യുച്ചന്‍ (അറ്റലാന്റ), ജയിംസ്‌കുട്ടി (ഷിക്കാഗോ), മാത്തുക്കുട്ടി (ന്യൂയോര്‍ക്ക്‌)))>, തറമ്മ (ഹ്യൂസ്‌റ്റണ്‍)<) എന്നിവരെ തെരഞ്ഞെടുത്തു.