Breaking News

Trending right now:
Description
 
Jul 13, 2013

ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതിക്ക്‌ ഐറിഷ്‌ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കി

image ഗര്‍ഭച്ഛിദ്ര നിയമ ദേഭഗതിക്ക്‌ ഐറിഷ്‌ പാര്‍ലമെന്റിന്റെ അംഗീകാരം. അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭച്‌ഛിദ്രം അനുവദിച്ചുകൊണ്ടുള്ള നിയമ ഭേദഗതിക്കാണ്‌ പാര്‍ലമെന്റ്‌ അംഗീകാരം നല്‍കിയത്‌. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 31 ന്‌ എതിരെ 127 വോട്ടുകള്‍ക്കാണ്‌ ബില്‍ പാസാവുകയായിരുന്നു. 165 ഭേദഗതികളാണ്‌ അംഗങ്ങള്‍ നിര്‍ദേശിച്ചത്‌. ആശുപത്രി അധികൃതര്‍ ഗര്‍ഭച്‌ഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്നാണ്‌ കര്‍ണാടക സ്വദേശി ഡോ. സവിത ഹാലപ്പനവാര്‍ അയര്‍ലന്‍ഡില്‍ മരിക്കാനിടയായതെന്നു ഭര്‍ത്താവും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ്‌ നിയമം പരിഷ്‌കരിക്കാന്‍ ഐറിഷ്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. ഗര്‍ഭസ്‌ഥശിശുവിന്റെ ഹൃദയമിടിപ്പു നിലച്ചിട്ടില്ലാത്തതിനാല്‍ രാജ്യത്തെ നിയമപ്രകാരം ഗര്‍ഭച്‌ഛിദ്രം അനുവദിക്കാനാവില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്‌. ഇതേത്തുടര്‍ന്നാണ്‌ 17 ആഴ്‌ച ഗര്‍ഭിണിയായിരുന്ന സവിത കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28 ന്‌ ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മരിച്ചത്‌. സവിത മരിച്ചതോടെ വിഷയം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്‌തു.