Breaking News

Trending right now:
Description
 
Jul 12, 2013

യുഎസില്‍ ഇന്ത്യന്‍ വീസ സേവനങ്ങള്‍ക്ക്‌ പുതിയ ഏജന്‍സി

image യുഎസില്‍ വീസ/ഒസിഐ/പിഐഒ സര്‍വീസുകള്‍ക്കായി വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസി പുതിയ സേവന ദാതാക്കളുമായി കരാര്‍ ഒപ്പിട്ടു. ബിഎല്‍എസ്‌ ഇന്റര്‍നാഷണല്‍ സര്‍വീസസ്‌ എന്ന സ്ഥാപനം വാഷിംഗ്‌ടണ്‍, ഷിക്കാഗോ, ഹൂസ്‌റ്റണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്‍ഡ എന്നിവിടങ്ങളിലുള്ള കോണ്‍സുലേറ്റുകളില്‍ സേവനം ലഭ്യമാക്കുമെന്ന്‌ ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ ഒന്നു മുതലാണ്‌ പുതിയ ഏജന്‍സി ചുമതലയേറ്റത്‌. അറ്റ്‌ലാന്‍ഡയില്‍ ഈ മാസം 18 മുതല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ. ട്രാവിസ ഔട്ട്‌സോഴ്‌സിംഗിനായി മുന്‍പ്‌ സമര്‍പ്പിച്ച അപേക്ഷകളും ബിഎല്‍എസ്‌ ഇന്റര്‍നാഷണല്‍ സര്‍വീസായിരിക്കും പരിഗണിക്കുക. സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ക്ക്‌ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്‌.