Breaking News

Trending right now:
Description
 
Jul 12, 2013

മലാല യൂസഫ്‌സായി യുഎന്‍ ജനറല്‍ അസംബ്ലിയെ ഇന്നു അഭിസംബോധന ചെയ്യും

image പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്നതിനെ ചോദ്യംചെയ്‌തതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക്‌ ബാലിക മലാല യൂസഫ്‌സായി ഇന്നു യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധനചെയ്‌ത്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റുകളോട്‌ ആവശ്യപ്പെടുന്ന നിവേദനം മലാല യുഎന്‍ ജനറല്‍ സെക്രട്ടറി
ബാന്‍കിമൂണിനു കൈമാറും. ഇന്ന്‌ മലാലയുടെ പതിനാറാം ജന്‍മദിനംകൂടിയാണ്‌. 2015 അവസാനത്തോടെ എല്ലാ കുട്ടികളെയും സ്‌കൂളില്‍ ചേര്‍ക്കാനുള്ള പദ്ധതിയും ധനസഹായവും യുഎന്‍ ഒരുക്കണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍വച്ച്‌ താലിബാന്റെ വെടിയേറ്റു തലയ്‌ക്കു ഗുരുതര പരിക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്‌ദ ചികിത്സയിലാണ്‌ സുഖംപ്രാപിച്ചത്‌. തുടര്‍ന്ന്‌ ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോരാട്ടത്തിലാണ്‌.