Breaking News

Trending right now:
Description
 
Jul 12, 2013

കെയ്‌റ്റ്‌ മിഡില്‍ട്ടിന്റെ പ്രസവം: മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിക്കുസമീപം തമ്പടിക്കുന്നു

image ബ്രിട്ടനിലെ കിരീടാവകാശി വില്യമിന്റെ ഭാര്യ കെയ്‌റ്റ്‌ മിഡില്‍ട്ടന്റെ പ്രസവം അടുത്തെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിപരിസരം ലോകത്തെമ്പാടുംനിന്നുള്ള മാധ്യമപ്രവര്‍ത്തകരെകൊണ്ടു നിറഞ്ഞു. സെന്‍ട്രല്‍ ലണ്ടനില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ മേരീസ്‌ ആശുപത്രിയിലെ സ്വകാര്യ ആഡംബരമുറിയിലാണ്‌ കെയ്‌റ്റിനെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ഇവിടെ പ്രവേശിപ്പിക്കുന്നതിന്‌ ആദ്യദിനം 6,265 പൗണ്ടും പിന്നീടുള്ള ദിവസങ്ങളില്‍ 2,200 പൗണ്ടുംവച്ചു നല്‌കണം. വില്യം ജനിച്ചതും ഇവിടെയാണ്‌. സാറ്റ്‌ലൈറ്റ്‌ ടിവിയും വൈഫൈയും അടക്കമുള്ള സൗകര്യങ്ങള്‍ മുറിയിലുണ്ട്‌. പ്രസവത്തോടനുബന്ധിച്ച്‌ ഗൈനക്കോളജിസ്റ്റ്‌, പീഡിയാട്രീഷ്യന്‍, മിഡ്‌വൈഫ്‌, നഴ്‌സ്‌, മുലകുടിക്കാര്യത്തില്‍ ഉപദേശം നല്‌കുന്നവര്‍ എന്നിവരുടെ വന്‍ സംഘത്തെയും ഒരുക്കിയിട്ടുണ്ട്‌. പുതുതായി പിറക്കുന്ന കുഞ്ഞ്‌ ആണായാലും പെണ്ണായാലും കിരീടാവകാശത്തില്‍ മൂന്നാം സ്ഥാനത്തായിരിക്കും. ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഹാരി രാജകുമാരന്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും.