Breaking News

Trending right now:
Description
 
Jul 11, 2013

41 എംപി കാമറ ഫോണുമായി നോകിയ

image സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ നോകിയ കമ്പനി ചരിത്രം സൃഷ്ടിക്കുന്നു. ഇതുവരെയുള്ള സ്‌മാര്‍ട്‌ഫോണുകളിലെ കാമറകളെ വെല്ലുന്ന 41 എംപി കാമറ ഫോണ്‍ നോകിയ ഇന്ന്‌ അവതരിപ്പിക്കും. ലൂമിയ പരമ്പരയിലാണ്‌ ഈ ഫോണ്‍ ഇറക്കുന്നത്‌. കഴിഞ്ഞ കുറെ കാലങ്ങളായി നോകിയയുടെ വില്‍പ്പന കാര്യമായി ഇടിഞ്ഞുവരുകയായിരുന്നു. നോകിയ ലൂമിയ ഫോണുകളില്‍ മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ പ്രവര്‍ത്തന സംവിധാനമാണുള്ളത്‌. പിക്‌സല്‍ ബൈനിംഗ്‌ എന്ന സാങ്കേതിക വിദ്യയാണ്‌ നോകിയ ഈ ഫോണില്‍ അവതരിപ്പിക്കുന്നത്‌. ഒരു സെന്‍സറിലെ ഒന്നിലധികം പിക്‌സലുകളെ അന്തിമഘട്ടത്തില്‍ ഒരു പിക്‌സലായി മാറ്റുന്നു. 41 എംപിയുണ്ടെങ്കിലും അവസാനഘട്ടത്തില്‍ ചിത്രം അഞ്ചു എംപി റെസലൂഷനിലേക്കു താഴ്‌ത്താന്‍ കഴിയും. യഥാര്‍ഥ സെന്‍സറിലെ എട്ടു മെഗാപിക്‌സലുകളിലൂടെ സമാഹരിക്കുന്ന പ്രകാശ വിവരം ഓരോ അഞ്ച്‌ മെഗാപിക്‌സലുകളാക്കി മാറ്റപ്പെടുന്നു.

അവസാന ചിത്രത്തിന്റെ ഓരോ പിക്‌സലും സെന്‍സറിലുള്ള മറ്റ്‌ അനേകം പ്രകാശ കണങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതോടെ അതിനു 40 എംപിയുടെ ഭാവം കൈവരുന്നു. നിലവാരം കുറയാതെ തന്നെ സെന്‍സറിനു ഡിജിറ്റല്‍ സൂം സൗകര്യവും ചേര്‍ത്തിട്ടുണ്ട്‌. ഇതു വീഡിയോ ചിത്രത്തിനും ലഭിക്കും. പ്യൂര്‍ വ്യൂ, ഫുള്‍ റെസലൂഷന്‍ എന്നീ സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്‌. പ്യൂര്‍ വ്യൂവില്‍ 8, 5, 2 എന്നിങ്ങനെ കുറഞ്ഞ എംപി റെസലൂഷന്‍ ലഭിക്കും. അവിടെ പി്‌ക്‌സല്‍ ബൈനിംഗ്‌ സാങ്കേതികവിദ്യയിലൂടെ റെസലൂഷന്‍ വര്‍ധിപ്പിക്കാം. ഫുള്‍ റെസലൂഷനില്‍ 38 എംപി വരെ ലഭിക്കും. ഫുള്‍ എച്ച്‌ഡി 1080 പി വീഡിയോ റിക്കാര്‍ഡിംഗ്‌ സാധ്യമാണ്‌. സെനോണ്‍ ഫ്‌ളാഷ്‌ കാമറയാണ്‌. സാധാരണ എല്‍ഇഡി ഫ്‌ളാഷിനേക്കാള്‍ തിളക്കമേറിയതാണ്‌ സെനോന്‍. 4 ഇഞ്ച്‌ അമലോയ്‌ഡ്‌ ക്ലിയര്‍ ബ്ലാക്ക്‌ ഡിസ്‌്‌പ്ലേ, 1.3 ജിഗാ ഹെട്‌സ്‌ സിംഗിള്‍ കോര്‍ പ്രോസസര്‍, 512 എംബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, എച്ച്‌ഡിഎംഐ ഔട്ട്‌, വൈഫൈ, ഡിഎല്‍എന്‍എ (ഡിജിറ്റല്‍ ലിവിംഗ്‌ നെറ്റ്‌വര്‍ക്ക്‌ അലിയന്‍സ്‌), ജിപിഎസ്‌, എന്‍എഫ്‌സി (നിയര്‍ ഫീല്‍ഡ്‌ കമ്യൂണിക്കേഷന്‍- ഏറ്റവും പുതിയ വയര്‍ലെസ്‌ സാങ്കേതികവിദ്യ), യുഎസ്‌ബി ഓണ്‍ ദ ഗോ എന്നീ സൗകര്യങ്ങളുമുണ്ട്‌.