Breaking News

Trending right now:
Description
 
Oct 11, 2012

ഇന്ത്യയ്‌ക്ക്‌ നല്‍കിവന്ന ഒരുബില്യണ്‍ പൗണ്ട്‌ ബ്രിട്ടന്‍ വെട്ടിക്കുറച്ചു

image ലണ്ടന്‍: ഇന്ത്യയ്‌ക്കുള്ള ധനസഹായം വെട്ടിച്ചുരുക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഒരു ബില്യണ്‍ പൗണ്ടിന്റെ സഹായമാണു കുറച്ചത്‌. പ്രതിവര്‍ഷം 12 ബില്യണ്‍ പൗണ്ടാണ്‌ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബ്രിട്ടണ്‍ സഹായധനമായി നല്‍കുന്നത്‌. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറുന്ന സാഹചര്യത്തിലാണ്‌ ധനസഹായം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്ന്‌ ബ്രിട്ടീഷ്‌ വികസന സെക്രട്ടറി ജസ്റ്റിന്‍ ഗ്രീന്‍ പറഞ്ഞു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ധനസഹായം നല്‍കുന്നതിനെതിരേ ബ്രിട്ടണില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബ്രിട്ടണ്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്‌ സാമ്പത്തിക ശക്തികളായ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും സഹായം നല്‍കേണ്ടതില്ലെന്ന്‌ പ്രതിപക്ഷം വാദിച്ചു. സഹായധനമായി ലഭിക്കുന്ന പണം ബഹിരാകാശ ദൗത്യത്തിനാണ്‌ ഇരുരാജ്യങ്ങളും ഉപയോഗിക്കുന്നതെന്നാണ്‌ ബ്രിട്ടന്റെ ആരോപണം.